ആണവ മിസൈല്‍ പരീക്ഷണം: പാക് വാദം തള്ളി നാവികസേന

ന്യൂഡൽഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍വെച്ച് അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന ആണവ ക്രൂസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്ന പാകിസ്താന്‍റെ വാദം തള്ളി ഇന്ത്യൻ നാവികസേന. പാക് സൈന്യം അവകാശപ്പെടുന്ന തരത്തിൽ ഒരു പരീക്ഷണം നടന്നിട്ടില്ലെന്ന് നാവികസേന വൃത്തങ്ങൾ പറഞ്ഞു.

പുറത്തുവിട്ട വാർത്തയും ദൃശ്യങ്ങളും വ്യാജമാണ്. ദൃശ്യങ്ങളിൽ രണ്ട് മിസൈലുകളാണ് കാണുന്നത്. വെള്ളത്തിൽ നിന്ന് ഉയർന്നു പറക്കുന്ന മിസൈലിന് ചാര നിറവും പിന്നീടതിന് ഒാറഞ്ച് നിറവുമാണെന്നും നാവികസേന ചൂണ്ടിക്കാട്ടുന്നു.  

തിങ്കളാഴ്ചയാണ് അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന ആണവ മിസൈല്‍ ആദ്യമായി പരീക്ഷിച്ചെന്ന് പാകിസ്താന്‍ അവകാശപ്പെട്ടത്. 450 കിലോ മീറ്ററാണ് ബാബുര്‍-3 എന്ന ക്രൂസ് മിസൈലിന്‍റെ ദൂരപരിധി. നേരത്തേ 2016 ഡിസംബറില്‍ കരയില്‍ നിന്ന് വിക്ഷേപിക്കാവുന്ന ക്രൂസ് മിസൈല്‍ ബാബുര്‍-2 പാകിസ്താന്‍ പരീക്ഷിച്ചിരുന്നു. 

Tags:    
News Summary - Pakistan's Babur Missile Test Claim May Be Fake, indian Navy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.