ന്യൂഡൽഹി: എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ അരുന്ധതി റോയിയെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ബോളിവുഡ് നടനും ബി.ജെ.പി എം.പിയുമായ പരേഷ് റാവലിന്റെ നടപടിയെ അപലപിച്ച് കോൺഗ്രസ്. ബി.ജെ.പിയുടെ ഏകാധിപത്യ മനോഭാവത്തിന്റെ തെളിവാണ് ഇതെന്ന് കോൺഗ്രസ് നേതാവ് ശോഭ ഒസെ പ്രതികരിച്ചു.
സിനിമ താരങ്ങൾക്ക് രാഷ്ട്രീയം എന്താണെന്ന് അറിയാത്തതിന്റെ പ്രശ്നമാണിതെന്ന് ജെ.ഡി.യു നേതാവ് ശരത് യാദവ് പ്രതികരിച്ചു. ഇത്തരം ആളുകൾ രാഷ്ട്രീയത്തെ കുറിച്ചും ജനങ്ങളെ കുറിച്ചും എന്താണ് മനസിലാക്കുന്നത്. പ്രതികരിക്കുമ്പോൾ ഇവർ സ്വയം നിയന്ത്രിക്കണമെന്നും ശരത് യാദവ് കൂട്ടിച്ചേർത്തു.
അതേസമയം, ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി പരേഷ് റാവലിനെ അനുകൂലിച്ച് രംഗത്തെത്തി. രാജ്യത്തോട് ദയയില്ലാത്ത സ്ത്രീക്കെതിരെ കല്ലെറിയാൻ ആളുകൾ ഇഷ്ടപ്പെടുമെന്ന് അദ്ദേഹം പ്രതികരിച്ചു.
അരുന്ധതി റോയിയെ പരിഹസിച്ച് പരേഷ് റാവൽ തിങ്കളാഴ്ചയാണ് ട്വീറ്റ് ചെയ്തത്. ഇത് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചക്ക് വഴിവെച്ചിരുന്നു. കശ്മീരിൽ മനുഷ്യകവചമായി യുവാവിനു പകരം അരുന്ധതി റോയിയെ കെട്ടിവെക്കമെന്നായിരുന്നു റാവലിന്റെ ട്വീറ്റ്.
കഴിഞ്ഞ ദിവസം ശ്രീനഗറിലെത്തിയ അരുന്ധതി കശ്മീരിലെ സൈന്യത്തിെൻറ പ്രവർത്തനങ്ങളെ വിമർശിച്ചതിന് പ്രതികരണമായിട്ടായിരുന്നു റാവലിെൻറ ട്വീറ്റ്. കശ്മീരിലെ സംഘർഷങ്ങൾക്ക് പിറകിൽ ഇന്ത്യയുടെ കൈയേറ്റമുണ്ടെന്നും അത് നാണക്കേടാണെന്നും അരുന്ധതി പാക് ചാനലായ ജിയോ ടി.വിയിൽ പറഞ്ഞിരുന്നു. അരുന്ധതിയുടെ വാക്കുകൾ ഉദ്ധരിച്ച് ഇന്ത്യക്കെതിരെ അവർ വാർത്ത നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.