ന്യൂഡൽഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കമായി. രാവിലെ സഭാ കാലയളവിൽ മരണപ്പെട്ട മുൻ അംഗങ്ങൾക്കും അമർനാഥ് യാത്രക്കിടെ ഉണ്ടായ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും ലോക്സഭയും രാജ്യസഭയും അനുശോചനം രേഖപ്പെടുത്തി.
അമർനാഥ് യാത്രികർക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തെ ലോക്സഭ എം.പിമാർ അപലപിച്ചു. അനുശോചനത്തിന് ശേഷം ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. ആഗസ്റ്റ് 11 വരെയാണ് വര്‍ഷകാല സമ്മേളനത്തിനായി പാര്‍ലമെന്റ് ചേരുക.
ബാങ്കിങ് നിയന്ത്രണ ഓര്‍ഡിനന്‍സിനു പകരം ധനമന്ത്രാലയം കൊണ്ടു വരുന്ന ബില്ലടക്കം 16 ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.