ന്യൂഡൽഹി: നിലവിലെ ലോക്സഭയുടെ അവസാന സമ്മേളനം ബുധനാഴ്ച തുടങ്ങാനിരിക്കേ, സമാധാനാന്തരീക്ഷത്തിനുള്ള ശ്രമത്തിൽ ചൊവ്വാഴ്ച സർവകക്ഷി യോഗം വിളിച്ച് സർക്കാർ. പ്രതിപക്ഷ എം.പിമാർ നേരിട്ട കൂട്ട സസ്പെൻഷനിൽ കലങ്ങിയാണ് കഴിഞ്ഞ സമ്മേളനം പിരിഞ്ഞത്.
രാഷ്ട്രപതി ദ്രൗപദി മുർമു ലോക്സഭ-രാജ്യസഭാംഗങ്ങളുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം. വ്യാഴാഴ്ച ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. ഈ മാസം ഒൻപതുവരെയാണ് സമ്മേളനം.
17ാം ലോക്സഭയുടെ അവസാന സമ്മേളനത്തിന് ഒമ്പതിന് തിരശ്ശീല വീഴും. ഫെബ്രുവരി പകുതിക്കു ശേഷം തെരഞ്ഞെടുപ്പു പ്രഖ്യാപനം പ്രതീക്ഷിക്കുകയാണ് പാർട്ടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.