പാർലമെന്‍റ്​ സമ്മേളനം തിങ്കളാഴ്ച മുതൽ

ന്യൂഡൽഹി: അഞ്ച്​ നിയമസഭ തെരഞ്ഞെടുപ്പു ഫലങ്ങളുടെ അകമ്പടിയോടെ ശീതകാല പാർലമെന്‍റ്​ സമ്മേളനത്തിന്​ തിങ്കളാഴ്ച തുടക്കം. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനൽ ഫലമെന്ന്​ വിലയിരുത്തുന്ന വോട്ടെണ്ണൽ ഞായറാഴ്ചയാണ്​. തൊട്ടു പിറ്റേന്നുതന്നെ തുടങ്ങുന്ന സമ്മേളനം ലോക്സഭ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ പ്രവണതകൾകൂടി പ്രതിഫലിപ്പിക്കും.

സമ്മേളനം സമാധാനപരമായി നടത്താൻ എല്ലാ പാർട്ടി പ്രതിനിധികളുടെയും യോഗം സർക്കാർ ശനിയാഴ്ച വിളിച്ചിട്ടുണ്ടെങ്കിലും, ഭരണ-പ്രതിപക്ഷ ബന്ധങ്ങൾ വഷളായി നിൽക്കെയാണ്​ തിങ്കളാഴ്ച എം.പിമാർ പാർലമെന്‍റിൽ എത്തുന്നത്​.

ഈ മാസം 22 വരെയായി 15 ദിവസങ്ങളിലാണ്​ ലോക്സഭയും രാജ്യസഭയും സമ്മേളിക്കുക. വിവിധ ബില്ലുകൾ പരിഗണനക്കു​ വരും. 37 ബില്ലുകളാണ്​ പാസാക്കാൻ പാർലമെന്‍റിലുള്ളത്​. ഏഴു ബില്ലുകൾ പുതുതായി അവതരിപ്പിക്കാനും 12 ബില്ലുകൾ പാസാക്കാനും സർക്കാർ ലക്ഷ്യമിടുന്നു. തൃണമൂൽ കോൺഗ്രസ്​ എം.പി മഹുവ മൊയ്​ത്രയെ ചോദ്യക്കോഴ വിഷയത്തിൽ പുറത്താക്കാനുള്ള അച്ചടക്കസമിതി റിപ്പോർട്ട്​ ലോക്സഭയുടെ പരിഗണനക്ക് വരാനിരിക്കുന്നു. ഭരണപക്ഷത്തിന്​ വ്യക്​തമായ ഭൂരിപക്ഷമുള്ള സഭയിൽ പുറത്താക്കാൻ പ്രമേയം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്​ സർക്കാർ.  

Tags:    
News Summary - Parliament session from Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.