ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന് മാസങ്ങൾക്ക് മുമ്പേ രാജ്യത്തെ ഓക്സിജൻ ഉത്പാദനം വർധിപ്പിക്കാൻ പാർലമെൻററി സമിതി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്. സർക്കാർ ആശുപത്രികളിൽ കിടക്ക സൗകര്യം വർധിപ്പിക്കാനും നവംബറിൽ സമർപ്പിച്ച റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു. മഹാമാരിയുടെ രണ്ടാം തരംഗം രൂക്ഷമായി ആശുപത്രികൾ നിറഞ്ഞ് ഓക്സിജൻ ലഭിക്കാതെ രോഗികൾ മരിക്കുമ്പോഴാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്.
ഓക്സിജൻ ഉത്പാദനം വർധിപ്പിക്കണം, മിതമായ നിരക്ക് ഉറപ്പാക്കണം, ആശുപത്രികളിലേക്കുള്ള ഓക്സിജൻ വിതരണത്തിന് സംവിധാനമൊരുക്കണം തുടങ്ങിയ കാര്യങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി ഇക്കാര്യങ്ങളിൽ ആവശ്യമായ തയാറെടുപ്പ് നടത്തണമെന്നും സമജ്് വാദി പാര്‍ട്ടി നേതാവ് റാം ഗോപാല്‍ യാദവ് അധ്യക്ഷനായ പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റി നിർദേശിച്ചിരുന്നു.
ദിവസവും 6,900 മെട്രിക് ടണ്‍ ഒക്സിജന്‍ ആണ് രാജ്യം ഉത്പാദിപ്പിക്കുന്നത്. സെപ്തംബര്‍ 24നും 25നുമായി 3,000 മെട്രിക് ടണ്‍ വരെ ഉപയോഗിച്ചിരുന്ന കാര്യവും പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിൽ ശ്രദ്ധയിൽപെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.