ന്യൂഡൽഹി: എയർ ഇന്ത്യയെ സ്വകാര്യ വത്കരിക്കണമെന്ന നിതി ആയോഗിെൻറ ശിപാർശക്കെതിരെ പാർലമെൻററി പാനൽ. സർക്കാറിെൻറ ഉപദേശകർ സ്വകാര്യ മേഖലയുെട വക്താവിെന പോെലയാണ് പെരുമാറുന്നത്. നിതി ആയോഗിെൻറ വാദങ്ങൾ ബാലിശവും അടിസ്ഥാന രഹിതവുമാണെന്നും പാർലെമൻററി പാനൽ കുറ്റപ്പെടുത്തി.
എയർ ഇന്ത്യ ഒാഹരി വിറ്റഴിക്കാനുളള തീരുമാനത്തിെൻറ പുനഃപരിശോധന റിപ്പോർട്ടിലാണ് പാർലെമൻററി പാനിലിെൻറ പരാമർശം. ഒരടിസ്ഥാനവുമില്ലാതെയാണ് എയർ ഇന്ത്യ സ്വകാര്യ വത്കരിക്കാൻ ശിപാർശ ചെയ്യുന്നതെന്നും പാനൽ കുറ്റപ്പെടുത്തി.
നമുക്ക് ധാരാളം സ്വകാര്യ എയർ ലൈൻസുകളുള്ളതിനാൽ സർക്കാറിന് എന്തിനാണ് എയർലൈൻ ബിസിനസ് എന്നാണ് നിതി ആയോഗ് കരുതുന്നത്. ഇൗ ആശയം മറ്റു മേഖലകളിലേക്ക് കൂടി വ്യാപിപ്പിച്ചാൽ സർക്കാറിെൻറ പല സ്ഥാപനങ്ങളും അടച്ചു പൂേട്ടണ്ടി വരുമെന്നും പാർലമെൻററി പാനൽ കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.