പരീക്കറുടെ ആരോഗ്യനില മോശം; പുതിയ മുഖ്യമന്ത്രിയെ തേടി ബി.ജെ.പി

പനാജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ആരോഗ്യനില മോശമായതിനെ തുടർന്ന്​ ബി.ജെ.പി പുതിയ മുഖ്യമന്ത്രിയെ തേ ടുന്നു. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച്​ കോൺഗ്രസ്​ വീണ്ടും കത്ത്​ നൽകിയ സാഹചര്യത്തിലാണ്​ ബി.ജെ.പിയുടെ നീക്കം. ഇന്ന്​ വൈകീട്ട്​ എം.എൽ.എമാരുടെ യോഗം വിളിച്ചുണ്ട്​.

എം.എൽ.എമാരുടെ യോഗത്തിന്​ ശേഷമാണ്​ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. മഹാരാഷ്​ട്രവാദി ഗോമന്തക്​ പാർട്ടി, ഗോവ ഫോർവേർഡ്​ പാർട്ടി തുടങ്ങിയ സഖ്യകക്ഷികളുമായിട്ടും ബി.ജെ.പി ചർച്ചകൾ നടത്തും. ഗോവ ഫോർവേഡ്​ പാർട്ടിയിലെ മൂന്നംഗങ്ങളും മൂന്ന്​ സ്വതന്ത്ര എം.എൽ.എമാരും മനോഹർ പരീക്കറെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു.

40 അംഗ നിയമസഭയിൽ 14 എം.എൽ.എമാരുടെ പിന്തുണയുള്ള കോൺഗ്രസ്​ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചിരുന്നു. മാപ്​സ എം.എൽ.എ ഫ്രാൻസിസ്​ ഡിസൂസ മരിച്ചതോടെ നിയമസഭയിലെ ബി.ജെ.പി അംഗങ്ങളുടെ എണ്ണം 13 ആയി.

Tags:    
News Summary - Parrikar's health ‘dips’, BJP looks for a new Goa CM-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.