ഡെറാഡൂൺ: ജോഷിഠിലെ പല സ്ഥലങ്ങളും 2.2 അടി(70 സെ.മീ) വരെ താഴ്ന്നെന്ന് റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ജനുവരി മുതൽ കടുത്ത വിള്ളൽ അനുഭവപ്പെടുന്ന ജോഷിമഠിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ട് ഉദ്ധരിച്ചാണ് വാർത്ത തയാറാക്കിയിരിക്കുന്നത്.
ജെയ്പീ കോളനിക്കടുത്തുള്ള ബാഡ്മിന്റൺ കോർട്ട് 70 സെ.മീറ്റർ വരെ താഴ്ന്നിട്ടുണ്ടെന്ന് പഠനം നടത്തിയ വിദഗ്ധരിലൊരാൾ ചൂണ്ടിക്കാട്ടുന്നു. മനോഹർ ബാഗിന് സമീപത്തുള്ള പല പ്രദേശങ്ങളിലും ഏഴ് മുതൽ 10 സെ.മീറ്റർ വരെ താഴ്ചയുണ്ട്. ഐ.എസ്.ആർ.ഒയുടെ റിമോട്ട് സെൻസിങ് ടെക്നോളജി ഉപയോഗിച്ച് ഇതുസംബന്ധിച്ച് കൂടുതൽ പഠനം നടത്താമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
ദുരന്തനിവാരണ മാനേജ്മെന്റ് സെക്രട്ടറി രഞ്ജിത് സിൻഹയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം ഫീൽഡ് സർവേ നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. നേരത്തെ ഉത്തരാഖണ്ഡിലെ ജോഷിമഠ് 12 ദിവസത്തിനുള്ളിൽ 5.4 സെ.മി താഴ്ന്നുപോയെന്ന ഐ.എസ്.ആർ.ഒയുടെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു.
ഇതിന് പിന്നാലെ ജോഷിമഠിലെ ഭൂമി ഇടിയുന്നതുമായി ബന്ധപ്പെട്ട് ഐ.എസ്.ആർ.ഒ മാധ്യമങ്ങളുമായി നേരിട്ട് സംവദിക്കുന്നതും വിവരങ്ങൾ കൈമാറുന്നതും സമൂഹമാധ്യമങ്ങളിൽ വിവരങ്ങൾ പങ്കുവെക്കുന്നതും വിലക്കേർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.