ഡൽഹി വംശീയാക്രമണത്തെ തുടർന്ന് ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്കായി വന്ന് പാർട്ടി സംഘാടനം നടത്തിയ അനുഭവം പങ്കുെവച്ചത് ഒരു വർഷമായി വടക്കുകിഴക്കൻ ഡൽഹി കർമ മേഖലയായി തിരഞ്ഞെടുത്ത ഹരിയാനയിൽനിന്നുള്ള അമൻ ആശ ആണ്.
ഡൽഹി വംശീയാതിക്രമണത്തിനുമുമ്പ് ഒരു പ്രവർത്തകൻ പോലും കലാപബാധിതമേഖലയിൽ തങ്ങൾക്കില്ലായിരുന്നുവെന്ന് ഡി.വൈ.എഫ്.ഐ നേതാവുകൂടിയായ അമൻ ആശ പറഞ്ഞു. കലാപ ബാധിത പ്രദേശങ്ങളിലെ യുവതീയുവാക്കളെ സംഘടിപ്പിച്ച് പാർട്ടി അംഗത്വം നൽകിക്കൊണ്ടിരിക്കുകയാണ്. കലാപത്തിന് തൊട്ടുപിറകെ ലോക്ഡൗൺ കാലത്ത് ഇതിനായുള്ള പ്രവർത്തനങ്ങൾ നടത്തി. 1200 മുതൽ 1500 വരെ പ്രവർത്തകരെ ഒരു വർഷം കൊണ്ട് ഡി.വൈ.എഫ്.ഐയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു. ഒന്നര മാസം മുമ്പ് ജില്ല സമ്മേളനം നടത്തിയെന്നും അമൻ പറഞ്ഞു.
ഇതുകൂടാതെ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തനഫലമായി 500ഒാളം വനിതകളെ സംഘടനയുടെ ഭാഗമാക്കിയെന്നും അമൻ പറഞ്ഞു. 300 പേരെ സി.ഐ.ടി.യുവിലും ചേർത്തു. പാർട്ടിയോടൊപ്പം ചേർന്നവരെ കൂട്ടി വിദ്യാഭ്യാസ - തൊഴിൽ മേഖലകളിൽ പ്രവർത്തിക്കാനാണ് കരുതുന്നത്. സ്കിൽ ഡവലപ്മെൻറ് സെൻററിനായി മൂന്നോ നാലോ നിലയിൽ സ്വന്തം കെട്ടിടമുണ്ടാക്കാനാണ് ഉദ്ദേശ്യം. ചെറുകിട വ്യവസായ യൂനിറ്റുകൾ കൂടുതലുള്ള മേഖലയായതിനാൽ ഭൂമിക്ക് വില കൂടുതലാണെന്നും അതിനായുള്ള അന്വേഷണത്തിലാണെന്നും അമൻ പറഞ്ഞു.
നിയമപോരാട്ടത്തിന് സഹായം ചെയ്യാൻ തയാറാണെന്നു പറഞ്ഞ് സമീപിച്ച ഇരകളെല്ലാം മഹ്മൂദ് പ്രാചക്ക് കേസ് കൈമാറിയെന്നാണ് അന്ന് പറഞ്ഞത്.
പ്രാച ഏറ്റെടുത്ത കേസുകൾ വാങ്ങുന്നത് ശരിയല്ലെന്നുകണ്ടാണ് അതിന് തയാറാകാതിരുന്നത്. നിയമസഹായം ആവശ്യപ്പെട്ട് ആരു വന്നാലും അതിന് സന്നദ്ധമാകുമെന്ന് അമൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.