ന്യൂഡൽഹി: കാൽനൂറ്റാണ്ട് ഇടതുപക്ഷം വാണ ത്രിപുരയിൽ നിയമസഭ തെരഞ്ഞെടുപ്പിനു പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിലും ഗംഭീര വിജയം കൊയ്തതിെൻറ ആഹ്ലാദത്തിൽ ബി.ജെ.പി. ത്രിപുരയുടെ അതേ മാതൃകയിൽ ബംഗാളിലും കേരളത്തിലും അധികാരത്തിലെത്തുകയാണ് തങ്ങളുടെ അടുത്ത ഉന്നമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി.
ത്രിപുരയിലെ തദ്ദേശതെരെഞ്ഞടുപ്പിൽ 6111 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ 5916ഉം 419 പഞ്ചായത്ത് സമിതികളിൽ 411ഉം ബി.ജെ.പി നേടി. 116 ജില്ല പരിഷത് സീറ്റുകളിൽ 114ഉം ബി.ജെ.പിക്കൊപ്പമാണ്.
2018 നിയമസഭ തെരഞ്ഞെടുപ്പിൽ ത്രിപുരയിൽ സി.പി.എമ്മിനെ പുറത്താക്കി അധികാരത്തിലേറിയ ബി.ജെ.പി, ഒരുകാലത്ത് സി.പി.എം കോട്ടയായിരുന്ന ബംഗാളിൽ കഴിഞ്ഞ പാർലമെൻറ് തെരെഞ്ഞടുപ്പിൽ 42ൽ 18 സീറ്റുകൾ നേടിയിരുന്നു.
ത്രിപുരയിലെ വിജയം കേരളത്തിലും കടന്നുകയറാൻ കഴിയുമെന്ന ആത്മവിശ്വാസം നൽകുന്നതായി മുതിർന്ന പാർട്ടി നേതാവ് രവി ശങ്കർ പ്രസാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.