വിമാനയാത്രക്കിടെ എമർജൻസി എക്​സിറ്റ്​ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ

വാരാണസി: വിമാനയാത്രക്കിടെ എമർജൻസി എക്​സിറ്റ്​ ​തുറക്കാൻ ​ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. ഡൽഹി -വാരാണസി വിമാനത്തിൽ ശനിയാഴ്ചയാണ്​ സംഭവം.

മാനസിക ബുദ്ധിമുട്ട്​ ​അനുഭവിക്കുന്നയാളാണ്​ വിമാനയാത്രക്കിടെ പ്രശ്​നമുണ്ടാക്കിയതെന്ന്​ ഫൂൽപുർ സ്​​േറ്റഷൻ ഹൗസ്​ ഓഫിസർ പറഞ്ഞു.

'ഡൽഹി -വാരാണസി വിമാനത്തിൽവെച്ച്​ ഒരു യാത്രക്കാരൻ എമർജൻസി എക്​സിറ്റ്​ തുറക്കാൻ ശ്രമിച്ചു. തുടർന്ന്​ വിമാനം സുരക്ഷിതമായി നിലത്തിറക്കുന്നതുവരെ ജീവനക്കാർ ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. പൈലറ്റ്​ വിവരം എയർ ട്രാഫിക്​ കംട്രോളറെ അറിയിക്കുകയും വിമാനം നിലത്തിറക്കാൻ പ്രഥമ പരിഗണന ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു' -എസ്​.എച്ച്​.ഒ പറഞ്ഞു.

യാത്രക്കാരനെ വിമാന ജീവനക്കാർ സെൻട്രൽ ഇൻഡസ്​ട്രിയൽ സെക്യൂരിറ്റി ഫോഴ്​സിന്​ കൈമാറുകയായിരുന്നു.  

Tags:    
News Summary - Passenger Tries To Open Planes Emergency Exit Mid-Air

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.