വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്​താൽ 20,000 രൂപ നഷ്​ടപരിഹാരം

ന്യൂഡൽഹി: വിമാനം വൈകിയത്​ കൊണ്ടോ റദ്ദാക്കുക വഴിയോ യാത്രക്കാർക്ക് കണക്​ടിങ്​​ ഫ്ലൈറ്റ്​ നഷ്​ടമായാൽ​ 20,000 രൂപ വരെ നഷ്​ടപരിഹാരം നൽകാൻ ശിപാർശ. ഡയറക്​ടർ ജനറൽ ഒാഫ്​ സിവിൽ എവിയേഷനാണ്​ ഇതുസംബന്ധിച്ച നിർദേശം മുന്നോട്ട്​ വെച്ചത്​. 

കേന്ദ്രസർക്കാറുമായും ബന്ധപ്പെട്ട വിമാനകമ്പനികളുമായും ചർച്ചകൾ നടത്തിയത്​ ശേഷമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. വിമാനം റദ്ദാക്കിയത്​ മൂലം ബോർഡിങ്​ പാസ്​ ലഭിച്ചില്ലെങ്കിലും 5000 രൂപ വരെ നഷ്​ടപരിഹാരം നൽകാനും വ്യവസ്ഥയുണ്ട്​.

വിമാനം റദ്ദാക്കിയത്​ മൂലം നിലവിൽ നൽകുന്ന നഷ്​ടപരിഹാരം യാത്രക്കാർക്ക്​ ഗുണകരമാവുന്നില്ലെന്ന്​ സിവിൽ എവിയേഷൻ സെക്രട്ടറി ആർ.എൻ ചൗധരി അഭിപ്രായപ്പെട്ടിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇക്കാര്യത്തിൽ കൂടുതൽ നീക്കങ്ങളുമായി കേന്ദ്രസർക്കാർ രംഗത്തെത്തുന്നത്​. വിമാനം ആറ്​ മണിക്കൂറിലേറെ വൈകിയാൽ മുഴുവൻ തുകയും യാത്രക്കാർക്ക്​ തിരിച്ച്​ നൽകണം.

Tags:    
News Summary - Passengers Could be Compensated up to Rs 20,000 for Flight Delays, Cancellations: Draft Rules-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.