ന്യൂഡൽഹി: അസമിൽനിന്ന് ഡൽഹിയിലേക്ക് വരുകയായിരുന്ന വിമാനത്തിൽ യാത്രക്കാരന്റെ മൊബൈൽ ഫോണിന് തീപിടിച്ചു. വിമാന ജീവനക്കാരുടെ സമയോചിത ഇടപെടലുകൊണ്ടെ് കൂടുതൽ അപകടങ്ങളില്ലാത തീ അണക്കാനായി.
ദിബ്രുഗഢിൽനിന്ന് ഡൽഹിയിലേക്ക് വരുകയായിരുന്ന ഇൻഡിഗോ 6E 2037 വിമാനത്തിൽ വ്യാഴാഴ്ചയാണ് സംഭവം. ബാറ്ററി പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്.
സീറ്റിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ട കാബിൻക്രൂ ഉടൻതന്നെ അഗ്നിശമന ഉപകരണംകൊണ്ട് തീയണക്കുകയായിരുന്നു. ആർക്കും പരിക്കേൽക്കുകയോ മറ്റൊന്നിലേക്കും തീപടരുകയോ ചെയ്തില്ല. പിന്നീട് ഉച്ചക്ക് 12.45ഓടെ വിമാനം ഡൽഹിയിൽ സുരക്ഷിതമായി ഇറങ്ങി.
അസാധാരണമായി ചൂടായ ഒരു മൊബൈൽ ഫോണാണ് അപകടമുണ്ടാക്കിയതെന്നും പരിശീലനം ലഭിച്ച ജീവനക്കാരുടെ സമയോചിത ഇടപെടലുകൊണ്ട് പൊട്ടൊന്ന് തന്നെ അത് പരിഹരിക്കാനായെന്നും ഇൻഡിഗോ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.