ന്യൂഡൽഹി: കോവിഡ് ബാധിച്ച് വീട്ടിൽ കഴിയുന്ന രോഗികൾക്ക്് ഒാക്സിജൻ ലഭ്യമാക്കാൻ ഒാൺലൈൻ സൗകര്യവുമായി ഡൽഹി സർക്കാർ. സിലിണ്ടറുകളുടെ സുഗമമായ ലഭ്യത ഉറപ്പുവരുത്താനുള്ള ഇൗ സംവിധാനം നടപ്പാക്കാൻ വിവിധ ജില്ലാ അധികാരികളെ ചുമതലപ്പെടുത്തി.
ഓക്സിജൻ ആവശ്യമുള്ളവർ https://delhi.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അപേക്ഷയോടൊപ്പം ആധാർ, കോവിഡ് ടെസ്റ്റ് റിപ്പോർട്ടിെൻറ പകർപ്പുകൾ, സി.ടി-സ്കാൻ റിപ്പോർട്ട് എന്നിവയിൽ ഏതെങ്കിലും സമർപ്പിക്കണം.
നിലവിൽ റീഫിൽ സെൻററുകളിലും ഡിപ്പോകളിലും ഒാക്സിജന്‍ വേണ്ടി ജനങ്ങൾ മണിക്കൂറുകളോളം കാത്തുനിൽക്കുകയാണ്. ഇതിന് പരിഹാരം കാണുകയാണ് പുതിയ സംവിധാനത്തിെൻറ ലക്ഷ്യം.
ഒാക്സിജനായുള്ള ഒാൺലൈൻ അപേക്ഷകൾ സ്വീകരിക്കാൻ മതിയായ ഉദ്യോഗസ്ഥരെ നിയമിക്കാനും യോഗ്യതയുള്ളവർക്ക് മുൻഗണനയോടെ ഇ-പാസ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും എല്ലാ ജില്ലാ അധികാരികളോടും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷ അംഗീകരിച്ചവർക്ക് എപ്പോൾ, എവിടെ, ഏത് സമയത്ത്, ഏത് ഡിപ്പോയിൽ ഓക്സിജൻ സിലിണ്ടറുകൾ ലഭിക്കുമെന്ന് വ്യക്തമാക്കുന്ന ഇ-പാസ് ജില്ലാ മജിസ്‌ട്രേറ്റിൽനിന്ന് ലഭിക്കും. വ്യാഴാഴ്ച മുതൽ ഓൺലൈൻ ബുക്കിംഗ് സൗകര്യം ആരംഭിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21,000 പുതിയ കോവിഡ് കേസുകളും 311 മരണങ്ങളും ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ പലരും ഓക്സിജെൻറ അഭാവം മൂലമാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.