ന്യൂഡല്‍ഹി: കോളജ്, സര്‍വകലാശാല അധ്യാപകരുടെ ശമ്പളവര്‍ധനക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. വര്‍ധന 2016 ജനുവരി ഒന്നുമുതലാണ് കണക്കാക്കിയിരിക്കുന്നതെന്ന് മന്ത്രിസഭ യോഗത്തിനുശേഷം കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഏഴാം ശമ്പള കമീഷന് ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് വര്‍ധന. കോളജ്, സര്‍വകലാശാല അധ്യാപകര്‍ക്ക് 22 മുതൽ 28 ശതമാനം വരെ ശമ്പള വര്‍ധനയുണ്ടാകും.
കേന്ദ്ര, സംസ്ഥാന സര്‍വകലാശാലകളിലെയും കോളജുകളിലെയും അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും യൂനിവേഴ്സിറ്റി ഗ്രാൻറ് കമീഷന് (യു.ജി.സി) സമിതി നിര്‍ദേശിച്ച ശിപാര്‍ശയനുസരിച്ചുള്ള ശമ്പളവര്‍ധന ലഭിക്കും. അലവന്‍സുകള്‍ വര്‍ധിപ്പിക്കുന്ന കാര്യം പിന്നീടായിരിക്കും പരിഗണിക്കുക. എട്ടു ലക്ഷത്തിലധികം അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്ക് ഗുണം ലഭിക്കും.
2006ലാണ് അധ്യാപകര്‍ക്ക് ഒടുവിലായി ശമ്പളവര്‍ധന നടപ്പാക്കിയത്. പുതിയ ശമ്പളവര്‍ധന നിലവില്‍വന്നാല്‍ മൂന്നു വര്‍ഷം കൂടുമ്പോള്‍ സര്‍ക്കാറിെൻറ ബാധ്യത 70,000 കോടി രൂപയാകും. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ തുല്യമായി ഈ ബാധ്യത വഹിക്കും. പ്രതിവര്ഷബാധ്യത 9,800 കോടി എന്നാണ് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍വകലാശാലകളിലെയും കോളജിലെയും അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും പുറമേ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്കുന്ന ഐ.ഐ.ടി, എൻ.െഎ.ടി തുടങ്ങിയ സാങ്കേതിക സ്ഥാപനങ്ങള്‍ക്കും ശമ്പളവര്‍ധന ബാധകമാകും. കേന്ദ്ര ഫണ്ട് ലഭിക്കുന്ന സാങ്കേതിക സ്ഥാപനങ്ങള്‍ക്കു പ്രത്യേക ശമ്പളസംവിധാനവും ഘടനയുമാണെങ്കിലും വര്‍ധന ഇതോടൊപ്പം പരിഗണിച്ചിട്ടുണ്ട്. കോളജ് അധ്യാപകരുടെ ഏഴാം ശമ്പള പരിഷ്കരണം സംബന്ധിച്ച് പഠിക്കുന്നതിന് യു.ജി.സി അംഗം വി.എസ്. ചൗഹാന് തലവനായ സമിതിയെ കഴിഞ്ഞ വര്‍ഷമാണ് മാനവശേഷി മന്ത്രാലയം നിയമിച്ചിരുന്നത്. സമിതിയുടെ ശിപാര്‍ശകള്‍ ഈ വര്‍ഷമാദ്യം സര്‍ക്കാറിന് സമര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.