ആരോഗ്യപ്രവർത്തകർക്ക് ശമ്പളമില്ല: കെജരിവാളിന്‍റെ വസതിയിലേക്ക് കോൺഗ്രസ് മാർച്ച്

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നൽകാനുള്ള ശമ്പളം മുഴുവൻ കൊടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ വസതിയിലേക്ക് ന്യായ മാർച്ച് എന്ന പേരിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

ഡോക്ടർമാർ, നഴ്സ്, ശുചീകരണ തൊഴിലാളികൾ തുടങ്ങി താത്കാലിക -സ്ഥിരം ജീവനക്കാർക്ക് കൊടുത്തു തീർക്കാനുള്ള മുൻമാസ ശമ്പളം ഉടൻ കൊടുക്കണമെന്ന് പ്രതിഷേധം ആവശ്യപ്പെട്ടു. ഡൽഹി പ്രദേശ് കോൺഗ്രസ് പ്രസിഡന്‍റ് അനിൽകുമാർ, ഡൽഹിയുടെ ചുമതലയുള്ള എ.ഐ.സി.സി അംഗം ശക്തി സിങ് ഗോഹിൽ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

'കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് വിശ്രമമില്ലാതെ കർമ്മ രംഗത്തുള്ള ആരോഗ്യപ്രവർത്തകരോടുള്ള അവഗണ ഒഴിവാക്കണം. അവരോട് ഡൽഹി സർക്കാർ ചെയ്യുന്നത് വിവേചനമാണെന്നും നേതാക്കൾ പറഞ്ഞു. ബി.ജെ.പിക്കും ആം ആദ്മി പാർടിക്കും അവരുടെ ശമ്പളം തടഞ്ഞുവെച്ച് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല ഇതെന്നും അവർ കൂട്ടിച്ചേർത്തു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.