ന്യൂഡൽഹി: കാർത്തി ചിദംബരത്തെ അഞ്ചുദിവസം സി.ബി.െഎ കസ്റ്റഡിയിൽ വിട്ട കോടതി വിധിയറിഞ്ഞ് തികച്ചും അസ്വസ്ഥരായാണ് മാതാപിതാക്കളായ പി. ചിദംബരവും നളിനി ചിദംബരവും കോടതി പരിസരം വിട്ടത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. വ്യക്തിപരമായ കേസാണിതെന്ന് മാത്രം പറഞ്ഞൊഴിഞ്ഞു. അതേസമയം, സി.ബി.െഎയുടെ കരുനീക്കം വളരെ കരുതലോടെയായിരുന്നു.
സുപ്രീംകോടതി ഹോളി അവധിയുടെ ദിനങ്ങളിലാണ്. കാർത്തിയുടെ ഹോളി സി.ബി.െഎ കസ്റ്റഡിയിലാക്കി എന്ന രാഷ്ട്രീയം അതിൽ തെളിഞ്ഞുകിടക്കുന്നു. പാർലമെൻറിെൻറ രണ്ടാംഘട്ട ബജറ്റ് സമ്മേളനം തുടങ്ങുന്നതിെൻറ പിറ്റേന്നാണ് ഇനി കോടതിയിൽ ഹാജരാക്കുന്നത്. ബാങ്ക് വായ്പ തട്ടിപ്പും നീരവ് മോദിയും മറ്റുമായി പ്രശ്നക്കുരുക്കിൽ നിൽക്കുന്ന മോദി സർക്കാറിന്, പാർലമെൻറിൽ പ്രതിപക്ഷത്തെ നേരിടാൻ കാർത്തി ഉപകരണമാവും.
ബുധനാഴ്ച പുലർച്ചെ കാർത്തിയെ അറസ്റ്റു ചെയ്യുേമ്പാൾ ചിദംബരം ലണ്ടനിലായിരുന്നു. ലണ്ടനിൽനിന്ന് പറന്നെത്തിയ പി. ചിദംബരത്തിനും ഡൽഹിയിലുണ്ടായിരുന്ന ഭാര്യ നളിനിക്കും കോടതിമുറിയിൽ മാത്രമാണ് മകനോട് സംസാരിക്കാൻ അവസരംലഭിച്ചത്. കോൺഗ്രസ് വക്താവു കൂടിയായ അഭിഷേക് സിങ്വിയാണ് കാർത്തിക്കുവേണ്ടി കോടതിയിൽ ഹാജരായത്.
ഉച്ച തിരിഞ്ഞ് രണ്ടര മുതൽ നീണ്ട വാദത്തിനൊടുവിൽ ആറരയോടെയാണ് കോടതിവിധി പുറത്തുവന്നത്. അഞ്ചു ദിവസം കസ്റ്റഡിയിൽ പോകുന്ന മകനോട് ചിദംബരം ‘ടേക്ക് കെയർ’ എന്ന് തോളത്തു തട്ടി പറഞ്ഞു. വിഷമിക്കേണ്ട എന്ന് കാർത്തി ചിദംബരം തമിഴിൽ മറുപടിപറഞ്ഞു. ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നയാൾ കൈയിൽ സ്വർണ മാല ധരിക്കുന്നതിനെവരെ സി.ബി.െഎ എതിർത്തു. എന്നാൽ, വിശ്വാസത്തിെൻറ ഭാഗമാണെന്ന വിശദീകരണത്തിനു മുന്നിൽ പിന്മാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.