ബംഗളൂരു: ആരോഗ്യസ്ഥിതി വഷളായ പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി ശസ്ത്രക്രിയക്കായി കോടതിയെ സമീപിച്ചേക്കും. കഴിഞ്ഞദിവസം രോഗനില ഗുരുതരമായതിനെ തുടർന്ന് മഅ്ദനിയെ ബംഗളൂരു െഹബ്ബാളിലെ ആസ്റ്റർ സി.എം.െഎ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ക്ഷീണവും തളർച്ചയും മൂത്രതടസ്സവും അനുഭവപ്പെട്ട അദ്ദേഹത്തിന് വിവിധ പരിേശാധനകൾ നടത്തിയ ഡോക്ടർമാർ അടിയന്തരമായി ശസ്ത്രക്രിയക്ക് നിർദേശിച്ചിട്ടുണ്ട്. രണ്ടു ഘട്ടമായി ശസ്ത്രക്രിയ നടത്താനാണ് േഡാക്ടർമാരുടെ ഉപദേശം. അഭിഭാഷകരുമായി ചർച്ച ചെയ്ത് അനുമതിക്കായി കോടതിയെ സമീപിക്കുമെന്ന് മഅ്ദനി അറിയിച്ചു.
ബംഗളൂരു സ്ഫോടന കേസിൽ പ്രതിചേർക്കപ്പെട്ട മഅ്ദനി വിചാരണതടവുകാരനായി കഴിഞ്ഞമാസമാണ് പത്തു വർഷം പിന്നിട്ടത്. അന്തിമ ഘട്ടത്തിലുള്ള കേസിെൻറ നടപടിക്രമങ്ങൾ കോവിഡ് പശ്ചാത്തലത്തിൽ ബംഗളൂരുവിലെ എൻ.െഎ.എ കോടതിയിൽ വിഡിയോ കോൺഫറൻസ് വഴിയാണ് നടക്കുന്നത്.
മഅ്ദനിയുടെ ആരോഗ്യ വിഷയത്തിൽ ഇടപെടപെടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെ പി.ഡി.പി നേതാക്കൾ കണ്ടിരുന്നു. ബുധനാഴ്ച എല്ലാ ജില്ല കേന്ദ്രങ്ങളിലും പി.ഡി.പി പ്രതിഷേധ ധർണയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.