ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിൽ തന്നെ കുറ്റക്കാരനാക്കിയ വിധി തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി പേരറിവാളൻ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. 1999ലെ വിധിയിൽ ഇടപെടേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഹരജി തള്ളിയത്. സുപ്രീംകോടതിയെ കബളിപ്പിച്ചാണ് തന്നെ കുറ്റക്കാരനാക്കിയതെന്ന് പേരറിവാളൻ ഹരജിയിൽ ബോധിപ്പിച്ചിരുന്നു.
പേരറിവാളനെ അക്കാലത്ത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥൻ വി ത്യാഗരാജെൻറ വെളിപ്പെടുത്തലുകളുടെ പശചാത്തലത്തിലായിരുന്നു ഹരജി. പേരറിവാളൻ നിരപരാധിയായിരുന്നുവെന്നും രാജീവ് വധത്തെക്കുറിച്ചും ഒരറിവുമുണ്ടായിരുന്നില്ലെന്നും എന്നാൽ അന്വേഷണ റിപ്പോർട്ടിൽ അക്കാര്യം മറച്ചുവെച്ചുവെന്നും ത്യാഗരാജൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇൗ ഹരജിക്കുള്ള മറുപടിയിൽ ത്യാഗരാജെൻറ വെളിപ്പെടുത്തൽ വിഡ്ഢിത്തമാണെന്ന് വിശേഷിപ്പിച്ച് ഇന്ത്യൻ എൽ.ടി.ടി.ഇ ആയിരുന്നു പേരറിവാളനെന്ന് സി.ബി.െഎ ആരോപിച്ചു.
1991ൽ ശ്രീപെരുമ്പുത്തൂരിൽ രാജീവ് ഗാന്ധി കൊല്ലപ്പെടുന്ന സമയത്ത് 19 വയസുള്ള വിദ്യാർഥിയയിരുന്നു പേരറിവാളൻ.കൊല്ലാനുപയോഗിച്ച െഎ.ഇ.ഡിയിൽ ഉപയോഗിച്ചത് പേരറിവാളൻ വാങ്ങിയ ഒമ്പത് വോൾട്ടിെൻറ രണ്ട് ബാറ്ററികളാണെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. 1998 മെയ് 11ന് വധശിക്ഷ വിധിച്ച സുപ്രീംകോടതി പിന്നീട് 2014 ഫെബ്രുവരിയിൽ ആ ശിക്ഷ ജീവപര്യന്തമാക്കി മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.