ന്യൂഡൽഹി: തിഹാർ ജയിലിൽ കഴിയുന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയു മായ പി. ചിദംബരത്തെ കാണാൻ കോൺഗ്രസ് നേതൃസംഘത്തിന് ജയിൽ അധികൃതർ അനുമതി നിഷേധിച ്ചു.
മുകുൾ വാസ്നിക്, പി.സി ചാക്കോ, അവിനാഷ് പാണ്ഡെ, മണിക്റാം ടാഗോർ തുടങ്ങിയവർ ഉൾ പ്പെട്ട സംഘമാണ് ജയിലിലെത്തിയത്. ജയിൽ സൂപ്രണ്ടുമായി അവർ സംസാരിച്ചു. എന്നാൽ, കൂടിക് കാഴ്ചക്ക് അനുവദിച്ച സമയം കഴിഞ്ഞുവെന്നായിരുന്നു മറുപടി. നേരത്തെ മകൻ കാർത്തി ചിദ ംബരം ചെന്നു കണ്ടിരുന്നു.
ജയിലിലായ നേതാവിന് െഎക്യദാർഢ്യം പ്രകടിപ്പിക്കാൻ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശപ്രകാരമാണ് തങ്ങൾ തിഹാറിൽ പോയതെന്ന് സംഘാംഗങ്ങളിൽ ഒരാൾ പറഞ്ഞു. ഏഴാം നമ്പർ ജയിലിലെ ഒൻപതാം വാർഡിലാണ് സെഡ്-വിഭാഗം സുരക്ഷയുള്ള രാജ്യസഭാംഗം കൂടിയായ ചിദംബരം കഴിയുന്നത്. 14 ദിവസത്തേക്ക് വ്യാഴാഴ്ചയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ ചിദംബരത്തെ റിമാൻഡ് ചെയ്തത്.
വെസ്റ്റേൺ ടോയ്ലറ്റുള്ള സെല്ലും പലക കട്ടിലുമാണ് ചിദംബരത്തിന് നൽകിയിട്ടുള്ളത്. നിശ്ചിത സമയം ലൈബ്രറിയിൽ പോകാം. ടി.വി കാണാം. 16 വരെയാണ് ജയിലിൽ റിമാൻഡ് ചെയ്തിട്ടുള്ളത്. അതിനു മുമ്പ് ജാമ്യം കിട്ടിയില്ലെങ്കിൽ 74കാരനായ ചിദംബരത്തിന് ഇത്തവണ പിറന്നാൾ ജയിലിലാകും.
കാർത്തി കെട്ടിവെച്ച 10 കോടി മൂന്നുമാസത്തേക്ക് കൂടി നൽകാനാവില്ല –സുപ്രീംകോടതി ന്യൂഡൽഹി: വിദേശത്തേക്ക് പോകാനായി കെട്ടിവെച്ച 10 കോടി തിരിച്ചുനൽകണമെന്ന കാർത്തി ചിദംബരത്തിെൻറ ആവശ്യം സുപ്രീംകോടതി തള്ളി. മൂന്നു മാസത്തേക്കുകൂടി തുക സ്ഥിരനിക്ഷേപമായി വെക്കുമെന്ന് ജസ്റ്റിസ് ദീപക് ഗുപ്തയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. എയർസെൽ-മാക്സിസ് കേസിൽ പ്രതിയായ കാർത്തി ചിദംബരം വിദേശത്തേക്ക് പോകാൻ 10 കോടി കെട്ടിവെക്കണമെന്ന് കഴിഞ്ഞ ജനുവരിയിലാണ് സുപ്രീംകോടതി ഉപാധിവെച്ചത്.
വായ്പയായി എടുത്ത ഈ തുകക്ക് പലിശ നൽകുന്നുണ്ടെന്ന് കാർത്തി കോടതിയിൽ ബോധിപ്പിച്ചിരുന്നു. കാർത്തിയുടെ ഇതേ അപേക്ഷ കഴിഞ്ഞ മേയിലും സുപ്രീംകോടതി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.