ന്യൂഡൽഹി: രാജ്യത്തെ മരണസംഖ്യ നാലായി ഉയർന്നതോടെ മുതിർന്ന പൗരന്മാരോടും കുട്ടികളോടും വീട്ടിലിരിക്കാൻ നിർദേശം നൽകി കേന്ദ്രസർക്കാർ. കോവിഡ് 19 പടരുന്നതോടെ സുരക്ഷ മുൻകരുതലിെൻറ ഭാഗമായാണ് നടപടി.
65 വയസിൽ കൂടുതലുള്ളവരോടും പത്തുവയസിൽ താഴെയുള്ള കുട്ടികളോടുമാണ് വീട്ടിലിരിക്കാൻ സർക്കാർ അഭ്യർഥിച്ചത്. കോവിഡ് ബാധയെ തുടർന്ന് രാജ്യത്ത് നാലാമത്തെ മരണവും ഇന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അഭ്യർഥന. പഞ്ചാബിലാണ് മരണം സ്ഥിരീകരിച്ചത്. രോഗപ്രതിരോധ ശേഷി കുറവുള്ളവരിൽ കോവിഡ് ബാധ അപകടകരമാകാൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.