ഡൽഹി: ഷീന ബോറ വധക്കേസിൽ പീറ്റർ മുഖർജിക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. തെളിവില്ലെന്ന് കണ്ട് ബോംബെ ഹൈകോട തിയാണ് പീറ്ററിന് വ്യാഴാഴ്ച ജാമ്യം അനുവദിച്ചത്. നേരത്തെ പീറ്ററിൻെറ ജാമ്യഹരജി സി.ബി.ഐ പ്രത്യേക കോടതി തള്ള ിയിരുന്നു. തെളിവില്ലെന്ന് കാണിച്ചാണ് വീണ്ടും ഇയാൾ ജാമ്യഹരജി സമർപ്പിച്ചത്. കേസിൽ ഗൂഢാലോചനിൽ പങ്കാളിയായ പീറ്റർ ആർതർ റോഡ് ജയിലിൽ കഴിയുകയാണ്.
മുഖ്യപ്രതിയായ പീറ്ററിൻെറ ഭാര്യ ഇന്ദ്രാണി മുഖർജി ഇപ്പോൾ മുംബൈയിലെ ബൈകുള ജയിലിലാണ്. 2012 ഏപ്രിലിൽ ഇന്ദ്രാണിയുടെ ആദ്യ ജീവിത പങ്കാളിയിലെ മകൾ ഷീന ബോറയെ, മുൻ ഭർത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവർ ശ്യാംവർ റായ് എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി എന്നാണ് കേസ്. പീറ്ററിൻെറ ആദ്യ വിവാഹത്തിലെ മകനുമായുള്ള ഷീനയുടെ അടുപ്പമാണ് കൊലപാതകത്തിന് കാരണമെന്നാണ് കേസ് അന്വേഷിച്ച സി.ബി.ഐയുടെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.