ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില തുടർച്ചയായ നാലാം ദിവസവും വർധിപ്പിച്ചു. പെട്രോളിന് ഏഴ് പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്.
കഴിഞ്ഞ രണ്ട് മാസത്തോളമായി ഇന്ധന വിലകളിൽ വലിയ മാറ്റം ഉണ്ടായിരുന്നില്ല. സെപ്റ്റംബർ 22 മുതൽ പെട്രോൾ വിലയും ഒക്ടോബർ രണ്ട് മുതൽ ഡീസൽ വിലയും മാറ്റമില്ലാതെ തുടരുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദിവസേനയുള്ള വില പുനർനിർണയം വീണ്ടും ആരംഭിക്കാൻ ഓയിൽ കമ്പനികൾ തീരുമാനിച്ചത്.
നാല് ദിവസം കൊണ്ട് പെട്രോൾ വില 46 പൈസയും ഡീസൽ വില 80 പൈസയുമാണ് വർധിച്ചത്. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 88.23 രൂപയും ഡീസൽ വില 77.73 രൂപയുമാണ് നിലവിൽ. ഒരു ലിറ്റര്‍ പെട്രോളിന് കോഴിക്കോട് 81.93 രൂപയും ഡീസലിന് 75.42 രൂപയുമാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.