ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ -ഡീസൽ വില വെള്ളിയാഴ്ചയും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 31 ൈപസയും ഡീസലിന് 28 പൈസയുമാണ് വർധിപ്പിച്ചത്.
ഇതോടെ മുംബൈ നഗരത്തിലെ പെട്രോൾ വില ലിറ്ററിന് 102.04 രൂപയായി. ഡീസലിന് 94.15രൂപയും. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 95.85 രൂപയാണ്. ഡീസലിന് 86.75 രൂപയും.
തിരുവനന്തപുരത്ത് 97.85 രൂപയാണ് പെട്രോൾ വില. ഡീസലിന് 93.19 രൂപയും. കൊച്ചിയിൽ പെട്രോളിന് 95.96രൂപയും ഡീസലിന് 91.43 രൂപയുമാണ് ഇന്നത്തെ വില. ജൂൺ മാസത്തിൽ ആറാം തവണയാണ് പെട്രോൾ -ഡീസൽ വില വർധിപ്പിക്കുന്നത്.
അതേസമയം രാജ്യത്ത് കുത്തനെയുള്ള ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതീകാത്മക പ്രതിഷേധ സമരം സംഘടിപ്പികകും. പെട്രോൾ വില നൂറുകടന്നതിനെ തുടർന്നാണ് സമരം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രദേശിക തലത്തിൽ പെട്രോൾ പമ്പുകൾക്ക് മുമ്പിലാകും സമരമെന്ന് പാർട്ടി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
പെട്രോൾ, ഡീസൽ, പാചക വാതക വിലവർധിച്ചതോടെയുള്ള പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരികയാണ് ലക്ഷ്യം. യു.പി.എ ഭരണകൂടവുമായി താരതമ്യം െചയ്യുേമ്പാൾ എൻ.ഡി.എ സർക്കാർ പെട്രോളിന്‍റെ എക്സൈസ് നികുതി 23.87ശതമാനവും ഡീസലിേന്റത് 28.37 ശതമാനവും വർധിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.