കോവിഡ്​ ദുരന്തത്തിനിടയിലും ഇന്ധനക്കൊള്ള തുടരുന്നു; വിലകൂട്ടിയത്​ 26 തവണ, കുറച്ചത്​ മൂന്നുവട്ടം മാത്രം

കൊ​ച്ചി: അ​സം​സ്​​കൃ​ത എ​ണ്ണ​വി​ല​യി​ൽ വ​ലി​യ​തോ​തി​ൽ കു​റ​വു​വ​ന്നി​ട്ടും രാ​ജ്യ​ത്ത്​ പെ​ട്രോ​ളി​നും ഡീ​സ​ലി​നും ഉ​പ​ഭോ​ക്താ​ക്ക​ൾ ന​ൽ​കേ​ണ്ടി​വ​രു​ന്ന​ത്​ ഉ​യ​ർ​ന്ന വി​ല. 13 ദി​വ​സ​മാ​യി പെ​ട്രോ​ളി​ന്​ എ​റ​ണാ​കു​ള​ത്തെ വി​ല ലി​റ്റ​റി​ന്​ 90.28 രൂ​പ​യാ​ണ്. ഡീ​സ​ലി​ന്​ 84.83 രൂ​പ​യും. മാ​ർ​ച്ച്​ 24 മു​ത​ൽ നാ​ലു​ത​വ​ണ​യാ​യി 76 പൈ​സ മാ​ത്ര​മാ​ണ്​ അ​ടു​ത്തി​ടെ പെ​ട്രോ​ളി​നും ഡീ​സ​ലി​നു​മാ​യി കു​റ​വു​വ​ന്ന​ത്.


അ​തേ​സ​മ​യം, മാ​ർ​ച്ച്​ 11ന്​ ​അ​സം​സ്​​കൃ​ത എ​ണ്ണ ബാ​ര​ലി​ന്​ 69.63 ഡോ​ള​റാ​യി​രു​ന്ന​ത്​ തി​ങ്ക​ളാ​ഴ്​​ച 64.89 ആ​യി. ഈ​വ​ർ​ഷം 26 ത​വ​ണ​യാ​ണ്​ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ ഇ​ന്ധ​ന വി​ല ഉ​യ​ർ​ത്തി​യ​ത്. അ​തി​ലൂ​ടെ പെ​ട്രോ​ളി​ന്​ 7.46 രൂ​പ​യും ഡീ​സ​ലി​ന്​ 7.60 രൂ​പ​യും വ​ർ​ധി​പ്പി​ച്ചു. എ​ന്നാ​ൽ, അ​സം​സ്​​കൃ​ത എ​ണ്ണ വി​ല​യി​ൽ മാ​റ്റ​ങ്ങ​ൾ വ​ന്നി​ട്ടും മൂ​ന്നു​ത​വ​ണ മാ​ത്ര​മാ​ണ്​ വി​ല കു​റ​ക്കാ​ൻ ക​മ്പ​നി​ക​ൾ ത​യാ​റാ​യി​ട്ടു​ള്ളൂ.അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ അ​സം​സ്​​കൃ​ത എ​ണ്ണ​യു​ടെ വി​ല​ക്ക​യ​റ്റ​മാ​ണ്​ രാ​ജ്യ​ത്ത്​ ഇ​ന്ധ​ന വി​ല നി​ർ​ണ​യി​ക്കു​ന്ന​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഘ​ട​കം.


ഇ​ന്ന​ലെ മാ​ത്രം അ​സം​സ്​​കൃ​ത എ​ണ്ണ വി​ല​യി​ൽ വ​ന്ന കു​റ​വ്​ 1.85 ശ​ത​മാ​ന​മാ​ണ്. ബാ​ര​ലി​ന്​ 4581 ഇ​ന്ത്യ​ൻ രൂ​പ​യി​ലേ​ക്ക്​ വി​ല എ​ത്തി. ഏ​പ്രി​ൽ അ​ഞ്ചി​ന്​ 62.15 ഡോ​ള​റാ​യി​രു​ന്നു വി​ല. ഈ ​വി​ല വ്യ​ത്യാ​സ​ത്തി​െൻറ ആ​നു​കൂ​ല്യം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ല​ഭി​ക്കു​ന്നി​ല്ല. കോ​വി​ഡ്​ ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​യ​തോ​ടെ രാ​ജ്യ​ത്ത്​ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ ലോ​ക്​​ഡൗ​ണും യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​ന്ധ​ന ആ​വ​ശ്യ​ക​ത കു​റ​ഞ്ഞ​ത്​ വി​ല​യി​ൽ കു​റ​വു​കാ​ണി​ക്കേ​ണ്ട ഘ​ട​ക​മാ​ണ്. അ​തും വി​ല​യി​ൽ പ്ര​തി​ഫ​ലി​ക്കു​ന്നി​ല്ല.

ശു​ദ്ധീ​ക​രി​ച്ച ഇ​ന്ധ​ന​ത്തി​െൻറ ആ​ഗോ​ള വി​ല​യും ഡോ​ള​ർ വി​നി​മ​യ നി​ര​ക്കും ക​ണ​ക്കാ​ക്കി​ 15 ദി​വ​സ​ത്തെ ശ​രാ​ശ​രി വി​ല അ​ള​വു​കോ​ലാ​ക്കി​യാ​ണ്​ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ രാ​ജ്യ​ത്തെ ഇ​ന്ധ​ന വി​ല നി​ർ​ണ​യി​ക്കു​ന്ന​ത്. ഫ​ല​ത്തി​ൽ അ​സം​സ്​​കൃ​ത എ​ണ്ണ വി​ല​യി​ലെ കു​റ​വ്​ ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക്​ എ​ത്തി​ല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.