ന്യൂഡൽഹി: കോവിഡും ലോക്ഡൗണും മഴക്കെടുതിയുമെല്ലാം മൂലം നട്ടംതിരിയുന്ന ജനത്തിെൻറ നടുവൊടിച്ച് വീണ്ടും ഇന്ധനവില വർധന. രാജ്യത്തെ മെട്രോ നഗരങ്ങളിലെ പെട്രോൾ, ഡീസൽ വിലയാണ് ഒരു ദിവസത്തെ ഇടവേളക്കുശേഷം ഞായറാഴ്ചയും കൂട്ടിയത്. പെട്രോളിന് 25 പൈസയും ഡീസലിന് 35 പൈസയും വർധിപ്പിച്ചു.
കേരളമുൾെപ്പടെ വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന വേളയിൽ കുറച്ചുനാളത്തേക്ക് വില വർധിപ്പിക്കാതിരുന്ന എണ്ണകമ്പനികൾ വീണ്ടും കൂട്ടിയിരിക്കുകയാണ്. ഈ മാസം മാത്രം ഒമ്പതുതവണയാണ് കൂട്ടിയത്. ഈ മാസം നാലുമുതൽ ഞായറാഴ്ച വരെ ഡീസലിന് 2.60 രൂപയും പെട്രോളിന് 2.15 രൂപയുമാണ് വർധിപ്പിച്ചത്. ഒരുവർഷത്തിനിടെ 20 രൂപയുടെ വർധനവുണ്ടായി.
തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 94.81 രൂപയും ഡീസൽ വില 89.70 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 92.87 രൂപയും 87.89 രൂപയുമാണ് വില. കോഴിക്കോട് 93.18 രൂപ പെട്രോളിനും 88.20 രൂപ ഡീസലിനും നൽകണം.
രാജ്യത്തെ ഏറ്റവും ഉയർന്ന ഇന്ധനവിലയുള്ള മുംബൈയിൽ പെട്രോളിന് 98.88 രൂപയും ഡീസലിന് 90.40 രൂപയും നൽകണം. അന്താരാഷ്ട്ര വിപണിയിൽ ആഗോള ക്രൂഡ്ഓയിൽ വിലയിലും ഡോളർ വിനിമയ നിരക്കിലും മാറ്റമില്ലാതിരിക്കെയാണ് രാജ്യത്ത് അടിക്കടി വില കൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.