ഡൽഹിയിൽ പെട്രോളിന് എട്ടുരൂപ കുറച്ചു

ന്യൂഡൽഹി: പെട്രോളിന്‍റെ വാറ്റ് നികുതി കുറച്ച് ഡൽഹി. പെട്രോളിന് ചുമത്തിയിരുന്ന മൂല്യ വര്‍ധിത നികുതി 19.40 ശതമാനമായണ് വെട്ടി കുറച്ചു. ഇതോടെ പെട്രോൾ വിലയിൽ എട്ട് രൂപയുടെ കുറവ് രേഖപ്പെടുത്തി.

ഇന്ത്യൻ ഓയിൽ കോപ്പറേഷൻ കണക്ക് പ്രകാരം ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 103.97 രൂപയും ഡീസലിന് 86.67 രൂപയുമാണ്. അതേസമയം, മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 109.98 രൂപയും ഡീസലിന് 94.14 രൂപയുമാണ് വില.

റെക്കോർഡ് വിലയിൽ എത്തിയ പെട്രോൾ-ഡീസൽ വിലയിൽ നവംബർ 4നാണ് കേന്ദ്ര സർക്കാർ നികുതി ഇളവ് പ്രഖ്യാപിച്ചത്.

മെട്രോ നഗരങ്ങളിൽ മുംബൈയിലാണ് ഉയർന്ന ഇന്ധന വില.

Tags:    
News Summary - Petrol price reduced by Rs 8 in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.