2000 രൂപ നോട്ടുകൾ നിരോധിക്കണമെന്ന് ബി.ജെ.പി എം.പി സുശീൽ കുമാർ മോദി

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ നിരോധിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി രാജ്യസഭാംഗം സുശീൽ കുമാർ മോദി. ഘട്ടംഘട്ടമായി നിരോധനം നടപ്പാക്കണമെന്നും ഈ നോട്ടുകൾ മാറിയെടുക്കാൻ ആവശ്യമായ സമയം ജനങ്ങൾക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യസഭയിൽ ശൂന്യവേളയിലായിരുന്നു ആവശ്യം.

'2000 രൂപ നോട്ട് അച്ചടിക്കുന്നത് റിസർവ് ബാങ്ക് മൂന്ന് വർഷം മുൻപ് നിർത്തിയതാണ്. 2000 രൂപ നോട്ട് പൂഴ്ത്തി വെക്കുന്നതായും ഭീകര പ്രവർത്തനത്തിനും മയക്കുമരുന്ന് കടത്തിനും കള്ളപ്പണം കടത്തിനും ഉപയോഗിക്കുന്നതായും വിവരമുണ്ട്. യു.എസ്, ചൈന, ജർമനി, ജപ്പാൻ ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിൽ 100ന് മുകളിലുള്ള കറൻസി ഇല്ല. 1000 രൂപ നോട്ടുകൾ അവസാനിപ്പിച്ച സാഹചര്യത്തിൽ 2000 രൂപ നോട്ടുകൾ തുടരുന്നതിൽ യാതൊരു യുക്തിയുമില്ല. 2000 രൂപ നോട്ട് ഘട്ടം ഘട്ടമായി നിരോധിക്കുന്നതിനെ കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കണം. ആളുകൾക്ക് ഈ നോട്ട് ചെറിയ സംഖ്യകളാക്കി മാറ്റുന്നതിന് രണ്ട് വർഷം സമയം നൽകണം' -എം.പി ആവശ്യപ്പെട്ടു.


രാജ്യത്ത് 2016 നവംബറിൽ നോട്ടുനിരോധനം നടപ്പാക്കിയ സാഹചര്യത്തിലാണ് 2000 രൂപ നോട്ടുകൾ അവതരിപ്പിച്ചത്. 500, 1000 രൂപ നോട്ടുകൾ അന്ന് നിരോധിച്ചിരുന്നു. പിന്നീട് 500 രൂപ നോട്ടുകൾ അച്ചടിച്ചെങ്കിലും 1000 രൂപ നോട്ടുകൾ തുടർന്നില്ല. അതേസമയം, 2019ൽ തന്നെ 2000 രൂപയുടെ നോട്ടുകളുടെ അച്ചടി അവസാനിപ്പിച്ചതായി റിസർവ് ബാങ് അറിയിച്ചിരുന്നു. 

Tags:    
News Summary - Phase Out 2000 Notes BJP MP In Rajya Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.