പനജി: തൻെറ ഫോൺ ഹാക്ക് ചെയ്തെന്നും ആക്ഷേപകരമായ ദൃശ്യം വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അയക്കപ്പെട്ടെന്നും ആരോപിച്ച് ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ദ് കാവ്‌ലേകർ സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. താൻ ഉറങ്ങുമ്പോഴാണ് ഫോണിൽനിന്ന് ഇത്തരമൊരു അശ്ലീല ദൃശ്യം ഗ്രൂപ്പിലേക്ക് പോയത്. കുറ്റക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്നെ അപകീർത്തിപ്പെടുത്തുന്നതിനും പൊതുജനങ്ങൾക്ക് മുമ്പിൽ തന്നെകുറിച്ച് തെറ്റായി അവതരിപ്പിക്കുന്നതിന് സമീപകാലത്ത് ഇത്തരം നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മൊബൈൽ ഫോൺ ക്രിമിനലുകൾ ഹാക്ക് െചയ്യുകയും അശ്ലീല ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്യുകയും അത് വാട്ട്സ്ആപ്പിലൂടെ പ്രചരിപ്പിക്കുകയുമാണ് ചെയ്തിട്ടുള്ളത്. കുറ്റക്കാർശക്കകതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും ഉപമുഖ്യമന്ത്രി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
സ്ത്രീകൾ ഉൾപ്പെടുന്ന ഗ്രൂപിലേക്കാണ് ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കാവ്‌ലേകർ വിഡിയോ അയച്ചതെന്നാണ് ആരോപണം. തിങ്കളാഴ്ച പുലർച്ചെ 01.20നാണ് ഉപമുഖ്യമന്ത്രിയുടെ ഫോണിൽ നിന്നും വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോ അയച്ചിട്ടുള്ളത്. സംഭവത്തിൽ ഉപമുഖ്യമന്ത്രിക്ക് എതിരെ ഗോവ ഫോർവേഡ് പാർട്ടിയുടെ വനിതാവിഭാഗം പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.