ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ശ്രമം തുടരുന്നതിനിടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് വർഷങ്ങൾ പഴക്കമുള്ള മറ്റൊരു ചിത്രം. സൈനിക വിമാനത്തിൽ ട്രെയിനിലെന്ന പോലെ 800 പേരെ കുത്തിനിറച്ച് നാട്ടിലെത്തിച്ചുവെന്ന വിശേഷണത്തോടെയാണ് പലരും പഴയ ഫോട്ടോ പ്രചരിപ്പിക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ സി 17വിമാനം ഉപയോഗിച്ച് തിങ്കളാഴ്ച രാവിലെ ശ്രമകരമായ ദൗത്യം പൂർത്തിയാക്കിയെന്ന് പ്രശംസ െചാരിയുന്ന ചിത്രം ഫേസ്ബുക്കിലും ട്വിറ്ററിലും ഒരുപോെല പറന്നുനടക്കുന്നുണ്ട്. പക്ഷേ, ആധികാരികത പരിശോധിച്ചാൽ എട്ടു വർഷം മുമ്പ് 2013 നവംബർ 17ന് ചുഴലിക്കൊടുങ്കാറ്റിൽ കുടുങ്ങിയ ഫിലിപ്പീൻസുകാരെ രക്ഷപ്പെടുത്തന്നതാണെന്നു വ്യക്തം. സി 17 േഗ്ലാബ്മാസ്റ്റർ യുദ്ധ വിമാനത്തിൽ ഫിലിപ്പീൻസിലെ തേക്ലാബാൻ സ്വദേശികളെ മനിലയിലേക്ക് മാറ്റുകയായിരുന്നു. യു.എസ് വ്യോമസേനയുടെ പേരിലുള്ളതാണ് ചിത്രം.
ഇതാണ് അഫ്ഗാനിസ്താനിൽനിന്ന് കുടിയൊഴിപ്പിക്കുന്ന ഇന്ത്യക്കാരുടെതായി പ്രചരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.