അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ നടന്ന ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചരണ റാലി വേദിക്കരിൽ മന്ത്രി മൂത്രമൊഴിക്കുന്നതിെൻറ ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ വൈറലാകുന്നു. മന്ത്രി ശംഭു സിങ് ഖതേസറാണ് വേദിക്കരികിലെ പ്രചരണ പോസ്റ്ററിനു സമീപം പരസ്യമായി മൂത്രമൊഴിച്ചത്. എന്നാൽ ഇത് വിവാദമാക്കാനൊന്നുമില്ലെന്നും പഴയ കീഴവഴക്കത്തിെൻറ ഭാഗമാണെന്നും മന്ത്രി പ്രതികരിച്ചു.
മൂത്രമൊഴിക്കാനുള്ള സ്ഥലത്തുതന്നെയാണ് താൻ അതുചെയ്തത്. റാലി വേദിക്ക് സമീപം ശൗചാലയങ്ങൾ ഉണ്ടായിരുന്നില്ല. രാവിലെ മുതൽ തെരഞ്ഞെടുപ്പ് റാലിയുമായി തിരക്കിലായിരുന്ന തനിക്ക് മൂത്രമൊഴിക്കാൻ കിലോമീറ്ററുകൾ പോകാൻ കഴിയില്ലായിരുന്നുവെന്നും ശംഭുസിങ് പറഞ്ഞു.
സ്വഛ് ഭാരത് മിഷൻ പ്രധാന പദ്ധതിയായി മോദി സർക്കാർ നടപ്പാക്കികൊണ്ടിരിക്കെയാണ് ബി.ജെ.പി മന്ത്രിമാർതന്നെ പൊതുസ്ഥലത്ത് മൂത്രവിസർജനം നടത്തുന്നതെന്ന് വിമർശനമുയരുന്നു. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ചിത്രമുള്ള പോസ്റ്ററിനു സമീപം മൂത്രമൊഴിച്ചതും വിമർശനത്തിനിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.