ന്യൂഡൽഹി: എൻജിനീയറിങ് പ്രവേശന പരീക്ഷക്ക് പ്ലസ്ടു/പ്രീ യൂനിവേഴ്സിറ്റിയിൽ ഫിസിക്സും മാത്തമാറ്റിക്സും നിർബന്ധമല്ലെന്ന്്. 2021-22െല ആൾ ഇന്ത്യ കൗൺസൽ ഫോർ ടെക്നിക്കൽ എജൂക്കേഷന്‍റെ (എ.ഐ.സി.ടി.ഇ) ഹാൻഡ്ബുക്കിൽ ഇവ രണ്ടും ഓപ്ഷനൽ വിഷയങ്ങളായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വിദ്യാർഥികൾക്ക് എൻജിനീയറിങ് പ്രവേശനത്തിന് സെക്കൻഡറി തലത്തിൽ കൂടുതൽ ഓപ്ഷനൽ വിഷങ്ങൾ തെരഞ്ഞെടുക്കാനാകും.
പുതിയ എ.ഐ.സി.ടി.ഇ നയങ്ങൾ പ്രകാരം എൻജിനീയറിങ് വിദ്യാർഥികൾ പ്ലസ്ടു പരീക്ഷയിൽ താഴെപറയുന്ന മൂന്ന് വിഷയങ്ങൾ പാഠ്യവിഷയമാക്കണം. വിഷയങ്ങൾ; ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി, ബയോളജി, ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, ബയോ ടെക്നോളജി, ടെക്നിക്കൽ വൊക്കേഷനൽ സബ്ജക്ട്, അഗ്രികൾച്ചർ, എൻജിനീയറിങ് ഗ്രാഫിക്സ്, ബിസിനസ് സ്റ്റഡീസ് ആൻഡ് എൻറർപ്രനർഷിപ്പ്.
പ്ലസ്ടു പരീക്ഷയിൽ 45 ശതമാനം (40 ശതമാനം സംവരണ വിഭാഗം) മാർക്ക് ഈ വിഷയങ്ങളിൽ നേടിയാൽ എൻജിനീയറിങ് കോഴ്സുകളിൽ ചേരാനാകും.
കുറഞ്ഞത് 45 ശതമാനം (സംവരണ വിഭാഗത്തിന് 40 ശതമാനം) മാർക്ക് നേടി മൂന്ന് വർഷത്ത ഡിപ്ലോമ പരീക്ഷ വിജയിച്ച വിദ്യാർഥികൾക്കും എൻജിനീയറിങ് കോഴ്സുകൾക്ക് അപേക്ഷിക്കാനാകും. പുതിയ നിയമപ്രകാരം മെഡിസിൻ, കൊമേഴ്സ് വിദ്യാർഥികൾക്കും എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതാനാകുമെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.