'പിക്​ചർ അഭി ബാകി ഹേ മേരേ ദോസ്​ത്​'; എസ്​.ആർ.കെ ഡയലോഗുമായി ആര്യന്​ ജാമ്യം ലഭിച്ചതിന്​ പിന്നാലെ നവാബ്​ മാലിക്​

മുംബൈ: ബോളിവുഡ്​ താരം ഷാരൂഖ്​ ഖാന്‍റെ മകൻ ആര്യൻ ഖാന്​ ആഡംബര കപ്പലിലെ മയക്കുമരുന്ന്​ കേസിൽ ജാമ്യം ലഭിച്ചതിന്​ പിന്നാലെ 'കിങ്​ ഖാന്‍റെ' ഡയലോഗുമായി മഹാരാഷ്​ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ്​ മാലിക്​. ഓം ശാന്തി ഓമിലെ 'പിക്​ചർ അഭി ബാക്കി ഹേ മേരേ ദോസ്​ത്​' (സിനിമ ഇനിയും തീർന്നിട്ടില്ല സുഹൃത്തേ) എന്ന വാക്യമായിരുന്നു മാലിക്കിന്‍റെ ട്വീറ്റ്​.

നാർക്കോട്ടിക്​ കൺട്രോൾ ബ്യൂറോ സോണൽ ഡയറക്​ടർ സമീർ വാങ്കഡെയെ ലക്ഷ്യം വെച്ചുള്ളതായിരുന്നു മഹാരാഷ്ട്ര മന്ത്രിയുടെ ഹിന്ദിയിലുള്ള ട്വീറ്റ്​.

ആര്യൻ ഖാനും സുഹൃത്ത്​ അർബാസ്​ മെർച്ചന്‍റിനും മൂൺമൂൺ ധമേച്ചക്കുമെതിരായത്​​ തട്ടിപ്പ്​ കേസാണെന്നും അദ്ദേഹം മാധ്യമ​ങ്ങളോട്​ പ്രതികരിച്ചു.

20 ദിവസത്തിന്​ ശേഷമാണ്​ ആര്യൻ ഖാന്​ കേസിൽ ജാമ്യം ലഭിക്കുന്നത്​. ആര്യനെ അറസ്​റ്റ്​ ചെയ്​ത എൻ.സി.ബി സംഘത്തിന്‍റെ തലവനായ സമീർ വാങ്കഡെക്കെതിരെ നിരവധി ആരോപണങ്ങളുമായി മാലിക്​ രംഗത്തെത്തിയിരുന്നു. വാങ്കഡെക്ക്​ അന്താരാഷ്​​്ട്ര മയക്കുമരുന്ന്​ മാഫികളുമായി ബന്ധമുണ്ടെന്നും ഷാരൂഖ്​ ഖാനിൽ നിന്ന്​ പണം തട്ടാനാണ്​ ഇയാളുടെ നീക്കമെന്നും മാലിക്​ ആരോപിച്ചിരുന്നു. കൂടാതെ വ്യാജ ജാതി സർട്ടിഫിക്കറ്റ്​ നേടിയാണ്​ വാങ്കഡെ ജോലിയിൽ പ്രവേശിച്ചതെന്നും ആരോപണമുയർത്തിയിരുന്നു. ജനന സർട്ടിഫിക്കറ്റും വിവാഹ ചിത്രവും പോസ്​റ്റ്​ ചെയ്​തായിരുന്നു മാലികിന്‍റെ വിമർശനം.

ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രജ്​പുത്തിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മയക്കുമരുന്ന്​ കേസിൽ ദീപിക പദുക്കോൺ ഉൾപ്പെടെയുള്ള ബോളിവുഡ്​ താരങ്ങളിൽനിന്ന്​ സമീർ വാങ്കഡെ പണം വാങ്ങിയെന്നും മാലിക്​ ആരോപിച്ചിരുന്നു. 

Tags:    
News Summary - Picture abhi baki hai mere dost Nawab Malik tweets after Aryan Khan gets bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.