ന്യൂഡൽഹി: റെയിൽവേ വികസനത്തിന് കേരള സർക്കാറും പ്രതിപക്ഷവും മുറവിളി കൂട്ടുന്നതി നിടയിൽ സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തി കേന്ദ്രം. വികസന പദ്ധതികളിൽ കേരള സർക്കാ ർ സഹകരിക്കുന്നില്ലെന്ന് റെയിൽവേ മന്ത്രി പീയുഷ് ഗോയൽ ലോക്സഭയിൽ പറഞ്ഞു. സ്ഥലം ഏറ്റെടുത്തു നൽകുന്നില്ല. വാഗ്ദാനം ചെയ്ത പണം തരുന്നില്ല. പദ്ധതിച്ചെലവിൽ പങ്കാളിത്തം വഹിക്കുന്നില്ല.
റെയിൽവേ ധനാഭ്യർഥന ചർച്ചയിൽ പെങ്കടുത്ത കേരളത്തിലെ എം.പിമാർ കേന്ദ്രാവഗണന ശക്തമായി ഉന്നയിച്ച പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ ഇൗ മറുപടി. കേരളത്തിൽ ഒമ്പതു പദ്ധതികള്‍ പൂര്‍ത്തിയാകാതെ കിടക്കുന്നുണ്ട്. തിരുനാവായ-ഗുരുവായൂര്‍, അങ്കമാലി--ശബരി പാതകളാണ് ഇവയില്‍ പ്രധാനം. ഗുരുവായൂര്‍ ക്ഷേത്രത്തിൽ തീര്‍ഥാടകര്‍ക്ക് എത്തിച്ചേരാന്‍ സൗകര്യം ആവശ്യമാണ്. എന്നാല്‍, കഴിഞ്ഞ 24 വര്‍ഷമായി പദ്ധതി തീരുമാനമില്ലാതെ കിടക്കുന്നു. അന്തിമ സര്‍വെ നടന്നിട്ടില്ല. സ്ഥല സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ താല്പര്യം കാട്ടുന്നില്ല.
അങ്കമാലി-ശബരി പാതയുടെ കാര്യത്തിലും സംസ്ഥാന സര്‍ക്കാറിെൻറ സഹകരണമില്ല. പദ്ധതി ചെലവിെൻറ പകുതി സംസ്ഥാനം വഹിക്കാമെന്ന് 2015ല്‍ സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേ മന്ത്രാലയത്തെ അറിയിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ പണം തരാനാകില്ലെന്നാണ് പറയുന്നത്.
എല്ലാ സംസ്ഥാനങ്ങളും റെയില്‍വേ വികസനപദ്ധതികള്‍ക്ക് പണം മുടക്കുന്നുണ്ട്. പക്ഷേ, കേരളം തയാറല്ല. സഹകരണമാവശ്യപ്പെട്ട് 2015 ല്‍ സംസ്ഥാനത്തിന് കത്തെഴുതിയിരുന്നു. സംസ്ഥാന സഹകരണമില്ലാതെ വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിേച്ചർത്തു. കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയെക്കുറിച്ചു പക്ഷേ, മന്ത്രി പരാമർശമൊന്നും നടത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.