പീയുഷ്​ ഗോയലിന്​ പാസ്വാ​െൻറ ഭക്ഷ്യ– പൊതുവിതരണ മന്ത്രാലയത്തി​െൻറ അധികചുമതല

ന്യൂഡൽഹി: കേന്ദ്ര മന്ത്രി പീയൂഷ്​ ഗോയലിന്​ ഭക്ഷ്യ– പൊതുവിതരണ മന്ത്രാലയത്തി​െൻറ അധികചുമതല. ഈ വകുപ്പുപ്പുകൾ കൈകാര്യം ചെയ്​തിരുന്ന എൽ.ജെ.പി നേതാവ്​ റാം വിലാസ്​ പാസ്വാ​െൻറ നിര്യാണത്തെ തുടർന്നാണ്​ ഗോയലിന്​ അധിക ചുമതല നൽകിയത്​.

നിലവില്‍ എൻ.ഡി.എ മന്ത്രിസഭയിൽ റെയില്‍വേ, വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രിയാണ് പിയൂഷ് ഗോയല്‍. 74കാരനായിരുന്ന പാസ്വാൻ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച്​ വ്യാഴാഴ്​ചയാണ്​ അന്തരിച്ചത്​. കുറച്ച്​ നാളായി ചികിത്സയിൽ കഴിഞ്ഞിരുന്ന പാസ്വാനെ അടുത്തിടെ ഹൃദയ ശസ്​ത്രക്രിയക്ക്​ വിധേയനാക്കിയിരുന്നു.

പാസ്വാ​െൻറ പകരക്കാരനായി മകൻ ചിരാഗ്​ പാസ്വാൻ വൈകാതെ കേന്ദ്രമന്ത്രി സഭയിൽ എത്തുമെന്നാണ്​ റിപോർട്ടുകൾ. എന്തായാലും അടുത്ത്​ ബിഹാറിൽ നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പ്​ കഴിയുന്നതിന്​ മുമ്പ്​ അതുണ്ടാകുമോ എന്ന്​ തീർച്ചയില്ല.

സംസ്​ഥാന രാഷ്​ട്രീയത്തിൽ നിർണായക ശക്​തിയാകാൻ നിശ്ചയിച്ചുറപ്പിച്ചാണ്​ ചിരാഗ്​ പാസ്വാൻ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ വിട്ട്​ ഒറ്റക്ക്​ മത്സരിക്കാൻ തീരുമാനിച്ചത്​. ബി.ജെ.പിയുമായി വിയോജിപ്പൊന്നുമില്ലെങ്കിലും ജെ.ഡി.യു അധ്യക്ഷൻ നിതീഷ്​ കുമാറും ചിരാഗും തമ്മിലുള്ള ഉടക്കാണ്​ പാർട്ടി മുന്നണി വിടാനുണ്ടായ സാഹചര്യം ഒരുക്കിയത്​. തെരഞ്ഞെടുപ്പിന്​ ശേഷമുള്ള സഖ്യം മതിയെന്ന നിലപാടാണ്​ അനുരഞജനത്തിന്​ ശ്രമിച്ച ബി.ജെ.പി നേതാക്കളോട്​ ചിരാഗ്​ വ്യക്തമാക്കിയത്​.  

Tags:    
News Summary - piyush Goyal gets additional charge of Ministry of Consumer Affairs, Food and Public Distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.