??????? ????? ??????????????????????

മൻമോഹൻ സിങ്ങി​െൻറ അധികാരത്തെ ചോദ്യം ചെയ്യുന്ന ഇ-മെയിലുകളുമായി പീയുഷ്​ ഗോയൽ രംഗത്ത്​

ന്യുഡൽഹി: മൻമോഹൻസിങ് പ്രധാനമന്ത്രിയായിരുന്ന യു.പി.എ മന്ത്രിസഭയെ നയിച്ചത്​ മന്ത്രിസഭക്ക്​ പുറത്തു നിന്നുള്ളവരാണെന്ന ആരോപണം തെളിയിക്കാൻ രാഹുൽ ഗാന്ധിയും മുൻ കേന്ദ്ര പരിസ്​ഥിതി മന്ത്രി ജയന്തി നടരാജനും തമ്മിൽ നടന്ന ഇ-മെയിൽ സംഭാഷണവുമായി കേന്ദ്രമന്ത്രി പീയുഷ്​ ഗോയൽ രംഗത്ത്​. 

പദ്ധതിയെ കുറിച്ച്​ മന്ത്രിയായിരുന്ന ജയന്തി നടരാജന്​ ലഭിച്ച ഇ-മെയിൽ
 

പ്രധാനമന്ത്രി മൻമോഹൻസിങ്ങിനെ മറികടന്ന്​ ഭരണം നടന്നിരുന്നുവെന്ന ബി.​െജ.പി ആരോപണം തെളിയിക്കുന്നതിനായാണ്​ ഇ-മെയിലുകളുമായി പീയുഷ്​ ഗോയൽ രംഗത്തെത്തിയിരിക്കുന്നത്​. ഗുജറാത്തിലെ ഒരു പദ്ധതി​െയ കുറിച്ചാണ്​ ഇരുവരു​െടയും സംഭാഷണം. ജയന്തി നടരാജൻ ചില പദ്ധതികളെ കുറിച്ച്​ രാഹുലിനോട്​ പറയുന്നതും പദ്ധതി നടപ്പിലാക്കുന്നതിന്​ രാഹുലി​​​​െൻറയും സോണിയയു​െടയും മാർഗ നിർദേശം ആവശ്യപ്പെടുകയും ചെയ്യുന്നു.  ഗുജറാത്തി​െല പദ്ധതികൾക്ക്​ നിയമം കർക്കശമായി പാലി​ച്ചുമാത്രമേ പാരിസ്​ഥിതിക അനുമതി നൽകാവൂ എന്ന്​ രാഹുൽ മറുപടി നൽകിയിരിക്കുന്നു. സന്ദേശങ്ങൾ പീയുഷ്​ ഗോയൽ വാർത്താസ​േമ്മളനം വിളിച്ചാണ്​​ വെളിപ്പെടുത്തിയത്​. 

ജയന്തി നടരാജ​​​​െൻറയും രാഹുലി​​​​െൻറയും സംഭാഷണം
 

ജയന്തിയു​െട അഴിമതി യഥാർഥത്തിൽ രാഹുലി​​​​െൻറതായിരുന്നുവെന്ന്​ ഗോയൽ ആരോപിച്ചു. മാത്രമല്ല, യു.പി.എ ഭരണത്തിൽ മൻമോഹൻ സിങിനെ ഒരു പങ്കും ഇല്ലായിരുന്നെന്നാണ്​ ഇൗ സന്ദേശങ്ങൾ കാണിക്കുന്നതെന്നും ഗോയൽ ആരോപിച്ചു. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിൽ വികസനങ്ങൾക്ക്​ തടയിടാൻ കേൺഗ്രസ്​ ശക്​തമായി ശ്രമിച്ചുവെന്നും ഗോയൽ ആരോപിക്കുന്നു. 

മൻമോഹൻ സിങ്ങി​െന കുറിച്ച്​ പ്രധാനമന്ത്രി നരേന്ദ്ര മോദി അപവാദം പ്രചരിപ്പിക്കുന്നു​െവന്ന്​ മൻമോഹൻ സിങ് ആരോപിക്കുന്നതി​​​​െൻറ വിഡിയോ കോണഗ്രസ്​ പുറത്തിറക്കിയതിനു പിറകെയാണ്​ കോൺഗ്രസിനെ ആക്രമിച്ച്​ ബി.ജെ.പിയും രംഗത്തെത്തിയിരിക്കുന്നത്​. 2015ൽ കോൺഗ്രസ്​ വിട്ട ജയന്തി നടരാജൻ രാഹുലി​നെ രൂക്ഷമായി വിമർശിച്ചിരുന്നു.  

Full View
Tags:    
News Summary - Piyush Goyal releases mails between Rahul Gandhi, Jayanthi Natarajan - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.