മൂർഖന്റെ വയറ്റിൽ പ്ലാസ്റ്റിക് പാത്രം കുടുങ്ങി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

മംഗളൂറു: മൂർഖൻ പാമ്പ് വിഴുങ്ങി കുടലിൽ വ്രണമുണ്ടാക്കിയ പ്ലാസ്റ്റിക് പാത്രം വെറ്ററിനറി ഡോക്ടർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കവലപടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വാസന്തിയുടെ മംഗളൂറു ബണ്ട്വാൾ വഗ്ഗയിലെ വീട്ടുവളപ്പിൽ അനങ്ങാനാവാതെ കിടന്ന പാമ്പിനെയാണ് ശസ്ത്രക്രിയക്ക് വിധേയമായത്.


വഗ്ഗയിലേ പാമ്പുപിടിത്തക്കാരൻ കിരണിന്റെ സഹായത്തോടെ പാമ്പിനെ വെറ്ററിനറി സർജൻ മംഗളൂരുവിലെ ഡോ. യശസ്വി നരവിയുടെ അടുത്ത് എത്തിച്ചു. എക്സ്റേയിൽ കണ്ടെത്തിയ പാത്രം പാമ്പിന് അനസ്തേഷ്യ നൽകിയ ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു.

അഞ്ചു മീറ്റർ നീളമുള്ള പെൺ മൂർഖന് 10 വർഷത്തോളം പ്രായമുണ്ടാവുമെന്ന് ഡോക്ടർ പറഞ്ഞു. വനം അധികൃതരുടെ അറിവോടെ കാട്ടിൽ വിട്ടതായും അറിയിച്ചു.

Tags:    
News Summary - Plastic container stuck in cobra's stomach removed in surgically

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.