ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്സെയെ വാഴ്ത്തിയും ഗാന്ധി വധത്തെ ന്യായീകരിക്കുകയും ചെയ്യുന്ന നാടകത്തിനെതിരെ പരാതിയുമായി വിദ്യാർഥികൾ. ബനാറസ് ഹിന്ദു സർവകലാശാലയിലാണ് വിവാദമായ നാടകം അരങ്ങേറിയത്. സൻസ്ക്രിതി 2018 എന്ന പേരിൽ സംഘടിപ്പിച്ച ത്രിദിന സാംസ്കാരിക ആഘോഷങ്ങൾക്കിടെയായിരുന്നു നാടകം.
ഗോഡ്സെയെ മഹാനായി ചിത്രീകരിക്കുന്ന നാടകത്തിെൻറ ദൃശ്യങ്ങൾ ഒരു വിദ്യാർഥി പകർത്തുകയും അത് വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തിരുന്നു. ഒരു കൂട്ടം വിദ്യാർഥികൾ ജില്ലാ അധികാരികൾക്കും ബി.എച്ച്.യുവിനും നാടകത്തിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്.
‘‘ഹിന്ദുവാെണന്നതിൽ ഞാൻ അഭിമാനം കൊണ്ടിരുന്നു. അഹിംസ എന്ന ആശയം കൊണ്ട് ഗാന്ധി ഹിംസ ചെയ്യുകയാണ്. അയാൾ മുസ്ലിംകൾക്ക് വേണ്ടി നിലകൊണ്ടു. അതെനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതേ തുടർന്നാണ് ഗാന്ധി ഇൗ ലോകം വിട്ടു പോകണമെന്ന് ഞാൻ തീരുമാനിച്ചത് -എന്നിങ്ങനെയായിരുന്നു നാടകത്തിലെ സംഭാഷണങ്ങൾ. ‘മേം നെ ഗാന്ധി കോ ക്യൂ മാരാ’ (ഞാൻ ഗാന്ധിയെ എന്തിന് കൊന്നു) എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള നാടകം ആരംഭിച്ചത് മുതൽ പ്രകോപനപരമായ സംഭാഷണങ്ങളായിരുന്ന നിറഞ്ഞ് നിന്നത്. ‘മെയ്നേ ഗാന്ധി കോ മാരാ’ (ഞാനാണ് ഗാന്ധിയെ െകാന്നത്) എന്ന വാക്കുകളെ സദസ്സിലുള്ളവർ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
1916ൽ ഒരു പ്രഭാഷണത്തിനിടെ മഹാത്മ ഗാന്ധിയായിരുന്നു ബനാറസ് ഹിന്ദു സർവകലാശാല സ്ഥാപിക്കുന്ന വിവരം പുറത്തു വിട്ടത്. ബി.എച്ച്.യുവിെൻറ സ്ഥാപകൻ മധൻ മോഹൻ മാളവ്യയുമായും ഗാന്ധിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. അതേ സർവകലാശാലയിലാണ് ഗാന്ധി ഘാതകനായ ഗോഡ്സെയെ വാഴ്ത്തുകയും രാഷ്ട്രപിതാവിനെ അപകീർത്തിപ്പെടുത്തുകയും ചെയ്തതെന്ന് വിദ്യാർഥികൾ നൽകിയ പരാതിയിൽ പറയുന്നു. ഇത്തരം നാടകങ്ങളിലൂടെ ഗാന്ധിജിയുടെ മഹത്വത്തെ കളങ്കപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇത് രാജ്യദ്രോഹത്തിൽ കുറഞ്ഞൊന്നുമല്ലെന്നും പരാതിയിലുണ്ട്.
രാജ്യത്തിെൻറ ഭരണഘടനയുടെയും ബനാറസ് ഹിന്ദു സർവകലാശായുടെയും മൂല്യങ്ങളെ ഹനിക്കുന്നതും മഹാൻമാരായ സ്വതന്ത്ര സമര സേനാനികളെ നിന്ദിക്കുന്ന തരത്തിലുമുള്ള സംഭവമാണെന്നും വിദ്യാർഥികൾ ആരോപപ്പിക്കുന്നു. ഗോഡ്സെയെ നായകനായി ചിത്രീകരിക്കുന്നത് കാണേണ്ടി വരുന്നത് ദൗർഭാഗ്യകരമാെണന്ന് എൻ.എസ്.യു.െഎ സംസ്ഥാന പ്രസിഡൻറ് വികാസ് സിങ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.