സംസ്​കൃതത്തിനു പകരം തൊഴിലധിഷ്​ഠിത കോഴ്​സ്​: ആപ്പ്​ സർക്കാറിനെതിരെ ഹർജി

ന്യൂഡൽഹി: െസക്കണ്ടറി ക്ലാസുകളിൽ സംസ്കൃതത്തിനു പകരം തൊഴിലധിഷ്ഠിത വിഷയങ്ങൾ പഠിപ്പിക്കാനുള്ള ആംആദ്മി സർക്കാറി​െൻറ തീരുമാനത്തിനെതിരെ ഡൽഹി ഹൈകോടതിയിൽ ഹർജി. ഉറുദു, സംസ്കൃതം, പഞ്ചാബി പോലുള്ള ഭാഷകൾ സർക്കാറി​െൻറ ഇത്തരം പ്രവർത്തികൾ മൂലം ഇല്ലാതാകുെമന്ന് കാണിച്ചാണ്ഡൽഹിയിലെ സംസ്കൃത് ശിക്ഷക് സംഘ് എന്ന സംഘടന പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തത്. ദേശീയ വിദ്യാഭ്യാസ നയത്തിെനതിരാണ് ആംആദ്മി സർക്കാറി​െൻറ തീരുമാനമെന്ന് സംഘടന ആരോപിക്കുന്നു.

മാത്രമല്ല, 10ാം ക്ലാസ് അക്കാദമിക്, വൊക്കേഷണൽ എന്നിങ്ങനെ രണ്ടു ശാഖകളായി തിരിക്കുന്ന സി.ബി.എസ്. ഇ സർക്കുലറിനെയും സംഘടന ചോദ്യം ചെയ്യുന്നു. നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻ ഫ്രയിം വർക്കിൽ ഉൾപ്പെട്ട സ്കൂളുകളിലാണ് ഇത്തരം തരംതിരിവ്.

ഇത്തരം സ്കൂളുകളിൽ കുട്ടികൾക്ക് ആറ് വിഷയങ്ങൾ പഠിക്കാം. രണ്ട് ഭാഷ, സാമൂഹിക പാഠം, ഗണിതം, ശാസ്ത്രം എന്നീ അഞ്ചു വിഷയങ്ങൾ കൂടാതെ വൊക്കേഷണൽ വിഷയങ്ങളും പഠിക്കാനുണ്ട്. അക്കാദമിക് മേഖല തിരഞ്ഞെടുക്കുന്നവർക്ക് അഞ്ച് വിഷയങ്ങൾ പഠിച്ചാൽ മതി. വൊക്കേഷണൽ മേഖലയിലേക്ക് തിരിയുന്നവർ അഞ്ച് പ്രധാന വിഷയങ്ങൾ കൂടാതെ ഒരു തൊഴിലധിഷ്ഠിത വിഷയവും പഠിക്കണമെന്നതാണ് സർക്കുലർ.

 

 

Tags:    
News Summary - Plea Against AAP Govt Move to Replace Sanskrit as Sixth Subject

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.