ന്യൂഡൽഹി: ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ ദർഗയിലെ ഖബറിടം സന്ദർശിക്കാൻ സ്ത്രീകളേയും അനുവദിക്കണമെന്ന് ആവശ് യപ്പെട്ട് ഡൽഹി ൈഹകോടതിയിൽ പൊതുതാൽപര്യ ഹരജി. ദർഗയിൽ എല്ലാ മതസ്ഥർക്കും സന്ദർശനാനുമതിയുണ്ടെന്നും എന്നാൽ, പ്രധാന ഖബറിടങ്ങൾ സന്ദർശിക്കാൻ സ്ത്രീകളെ അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി പുണെയിൽനിന്നുള്ള നിയമ വിദ്യാർഥികളാണ് ഹരജി നൽകിയിരിക്കുന്നത്.
ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ലഭിക്കാത്തത് ചൂണ്ടിക്കാണിച്ച് ഡല്‍ഹി പൊലീസ് ഉൾപ്പെടെയുള്ള അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയോ മറുപടിയോ ലഭിക്കാതിരുന്നതുകൊണ്ടാണ് ഹൈകോടതിയെ സമീപിച്ചിരിക്കുന്നതെന്ന് ഹരജിക്കാര്‍ പറഞ്ഞു.
അജ്മീര്‍ ദര്‍ഗയിലും ഹാജി അലി ദര്‍ഗയിലും ഇത്തരം വിവേചനമില്ല. സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. സ്ത്രീപ്രവേശനത്തിനായി മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ഡല്‍ഹി സര്‍ക്കാര്‍, പൊലീസ്, ദര്‍ഗ ട്രസ്റ്റ് എന്നിവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. ഹരജി അടുത്ത ആഴ്ച പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.