ന്യൂഡൽഹി: സംസ്ഥാന, ദേശീയ പാതയോരങ്ങളിൽ മദ്യശാലകൾക്ക് നിരോധനം ഏർപ്പെടുത്തിയ വിധിയിൽനിന്ന് പഞ്ചായത്തുകൾക്ക് ഇളവു നൽകണമെന്ന് ആവശ്യപ്പെടുന്ന ഹരജികൾ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് വിധി പറയാൻ മാറ്റി.
കേരളത്തിലെ കള്ളുഷാപ്പുകള്‍ക്ക് ഇളവ് തേടിയുള്ള ഹരജികള്‍ അന്തിമ വാദത്തിനായി മാര്‍ച്ച് 13ലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഹൈവേകളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന വിധിയില്‍ വ്യക്തത തേടിയുള്ള ഹരജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. നഗരത്തിലൂടെ കടന്നുപോകുന്ന ഹൈവേകള്‍ക്ക് ഇളവു നല്കിയ ചണ്ഡിഗഢ് ഭരണകൂടത്തിെൻറ നടപടി നേരത്തേ ശരിവെക്കുകയും ചെയ്തു.
പഞ്ചായത്തുകള്‍ക്ക് ഇളവു നല്കാന് സര്‍ക്കാറിന് അധികാരം നല്‍കണമെന്ന് ബാറുടമകള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് അഭിഷേക് മനു സിങ്വി വാദിച്ചു. വിധിയില്‍ ഭേദഗതി വേണമെന്ന വാദത്തെ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന് എതിര്‍ത്തു. വ്യക്തതയും ഭേദഗതിയും തേടി ഹരജികള്‍ നല്‍കുന്നത് വിധിയുടെ അന്തസ്സത്തയെ ഇല്ലാതാക്കുമെന്ന് സുധീരനുവേണ്ടി അഡ്വ. കാളീശ്വരം രാജ് ചൂണ്ടിക്കാട്ടി.
പുനഃപരിശോധന ഹരജികള്‍ക്ക് പകരം വ്യക്തത തേടി കോടതിയെ സമീപിക്കുന്നതിനെതിരേ സുപ്രീംകോടതിയുടെ മൂന്ന് വിധികളുണ്ട്. പാതയോര മദ്യശാല നിരോധനം കൊണ്ട് നേട്ടമുണ്ടായത് സാധാരണക്കാരും സ്ത്രീകളുമടങ്ങുന്ന അസംഘടിതര്ക്കാണ്. എന്നാല്‍, അതിനെ എതിര്‍ക്കുന്നത് ബാറുടമകളെപ്പോലെ സംഘടിതരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാതയോര മദ്യശാല നിരോധനത്തില്‍ കള്ളുഷാപ്പുകള്‍ക്ക് ഇളവു തേടിയുള്ള ഹരജികള്‍ അന്തിമവാദത്തിനായി കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. കള്ളുഷാപ്പുകള്‍ക്ക് പുറമെ ബിയര്‍, വൈന്‍ പാര്‍ലറുകളും പാതയോരത്ത് തുറക്കാന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.