ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി രൂപവത്കരിച്ച പി.എം കെയേഴ്സിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ സംഭാവന 2.25 ലക്ഷം രൂപ. ഫണ്ടിലേക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിെൻറ അവസാന അഞ്ചു ദിനങ്ങളിൽ ഒഴുകിയെത്തിയത് 3,076 കോടി രൂപയാണെന്ന് സർക്കാർ പുറത്തിറക്കിയ ഓഡിറ്റ് സ്റ്റേറ്റ്മെൻറ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇക്കാര്യം പുറത്തുവന്നത്.
സംഭാവന നൽകിയ തദ്ദേശീയരും വിദേശത്തുള്ളവരുമായവരുടെ പേരുവിവരങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. ഉദാരമായി സംഭാവന ചെയ്തവരുടെ പേരു വെളിപ്പെടുത്താൻ സർക്കാർ മടിക്കുന്നതിനെ മുൻധനമന്ത്രി പി. ചിദംബരം ചോദ്യം ചെയ്തിരുന്നു.
പി.എം. കെയേഴ്സിലേക്ക് നൽകിയതിനു പുറമെ, സമ്പാദ്യത്തിൽനിന്നും സമ്മാനങ്ങൾ ലേലം ചെയ്തും കിട്ടിയ തുകയിൽനിന്നും പൊതു ആവശ്യങ്ങൾക്കായി 103 കോടി രൂപ മോദിയുടേതായി നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി കാര്യാലയ ഉദ്യോഗസ്ഥർ പറയുന്നു. ഗംഗാനദി ശുചിയാക്കൽ, കുംഭമേള, പെൺകുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.