ന്യൂഡൽഹി: കോവിഡ് മഹാമാരിക്കെതിരെ ജാഗ്രത തുടരണമെന്ന് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് ഇതുവരെ പോയിട്ടില്ലെന്നും അത് നിരന്തരം രൂപങ്ങൾ മാറുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു എന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.
ഗുജറാത്ത് ജുനഗഡിലെ ഉമിയ മാതാ ക്ഷേത്രസ്ഥാപക ദിന ആഘോഷത്തിന്റെ ഭാഗമായി നടത്തിയ വെർച്വൽ പ്രസംഗത്തിൽ സംസാരിക്കുകയിരുന്നു പ്രധാനമന്ത്രി.
കോവിഡ് മഹാമാരി ഒരു വലിസന്ധിയായിരുന്നു. പ്രതിസന്ധി അവസാനിച്ചുവെന്ന് ഇതുവരെ പറയാൻ ആയിട്ടില്ല. എപ്പോഴും പരിണമിക്കുന്ന രോഗമാണിത്. കോവിഡിനെ പ്രതിരോധിക്കാൻ സർക്കാർ 185 കോടി ഡോസ് നൽകി, ഇത് ലോകത്തെ അത്ഭുതപ്പെടുത്തുന്നു. നിങ്ങളുടെ പിന്തുണ കൊണ്ടാണ് ഇത് സാധ്യമായതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 1,054 പേര്‍ക്കാണ് പുതാതായി കോവിഡ് സ്ഥിരീകരിച്ചത്. 0.25 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്. 1,258 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,25,02,454 ആയി. 98.76 ശതമാനമാണ് രോഗമുക്തി നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.