ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾ ചെലവ് ചുരുക്കിയുള്ളവയാണെന്ന് വ്യക്തമാക്കി അഭ് യന്തര മന്ത്രി അമിത് ഷാ. പാർലമെൻറിലാണ് അമിത് ഷായുടെ പരാമർശം. വിമാനം സാങ്കേതിക ആവശ്യങ്ങൾക്കായി നിർത്തുേ മ്പാൾ പഞ്ചനക്ഷത്ര ഹോട്ടലുകൾ ഒഴിവാക്കി എയർപോർട്ട് ടെർമിനലുകളിലാണ് മോദി രാത്രി താമസിക്കാറുള്ളതെന്ന് അമിത് ഷാ പറഞ്ഞു.
വിദേശയാത്രകളിൽ ഇന്ധനം നിറക്കാനായി വിമാനം നിർത്തിയിടുേമ്പാൾ മറ്റ് പ്രധാനമന്ത്രിമാർ ആഡംബര ഹോട്ടലുകളിൽ താമസിക്കാറാണ് പതിവ്. എന്നാൽ, നരേന്ദ്രമോദി ഇത് ഒഴിവാക്കി എയർപോർട്ട് ടെർമിനലുകളിൽ തന്നെ താമസിക്കും. പേഴ്സണൽ സ്റ്റാഫംഗങ്ങളിൽ 20 ശതമാനത്തിനെ മാത്രമേ മോദി ഒപ്പം കൂട്ടാറുള്ളു. മുൻ പ്രധാനമന്ത്രിമാർ വിദേശ യാത്രകളിൽ കൂടുതൽ വാഹനങ്ങൾ ഉപയോഗിക്കുേമ്പാൾ മോദി കുറച്ച് എണ്ണം മാത്രമാണ് ഉപയോഗിക്കാറുള്ളതെന്നും ഷാ പാർലമെൻറിൽ അവകാശപ്പെട്ടു.
സോണിയ ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളുടെ എസ്.പി.ജി സുരക്ഷ പിൻവലിച്ചതിൽ വിമർശനമുയരുന്നതിനിടെയാണ് മോദിയുടെ ലാളിത്യത്തെ പുകഴ്ത്തി അമിത് ഷാ രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.