ലഖ്നോ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മോദിക്ക് ഗൂഗിളിൽ തിരയാനും കുളിമുറിയിൽ ഒളിഞ്ഞ് നോക്കാനും മാത്രമേ സമയമുള്ളുവെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെതിരായ മോദിയുടെ മഴക്കോട്ട് പരാമർശത്തിന് മറുപടി പറയുകയായിരുന്നു രാഹുൽ ഗാന്ധി. ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവുമൊത്ത് യു.പിയുടെ വികസനത്തിനായുള്ള പൊതുമിനിമം പരിപാടി പുറത്തിറക്കി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില പ്രതിസന്ധികൾ ഉണ്ടെങ്കിലും ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും രാഹുൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷങ്ങളിലെ മോദിയുടെ ഭരണം പരാജയമായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നത്. വികസനത്തെ കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിന് സമയമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തൊഴിലില്ലായ്മ, സുരക്ഷ എന്നീ വിഷയങ്ങളെ കുറിച്ച് സംസാരിക്കാൻ മോദി തയ്യാറാവുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
കൂടുതൽ എം.പിമാരെ പാർലിമെൻറിന് സംഭാവന ചെയ്ത ഉത്തർപ്രദേശിന് മോദി ഒന്നും തിരിച്ച് നൽകിയില്ലെന്ന് അഖിലേഷ് പറഞ്ഞു. മോദിക്ക് യുവത്വത്തിനെ ഭയമാണ്. രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പാവപ്പെട്ട കുടുംബങ്ങൾക്ക് 1000 രൂപ പെൻഷൻ, പത്ത് രൂപക്ക് ഭക്ഷണം, ഗ്രാമീണ മേഖലയിലെ സമ്പൂർണ്ണ വൈദ്യൂതിവൽക്കരണം എന്നിവയാണ് കോൺഗ്രസ്–എസ്.പി സഖ്യത്തിെൻറ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.