കോൺഗ്രസിൽ മക്കൾ രാഷ്ട്രീയം; ബി.ജെ.പി അങ്ങനെയല്ല, അതിനാലാണ് ഞാൻ പ്രധാനമന്ത്രിയായി തുടരുന്നത് -ശരദ് പവാറിന് വിശദീകരണവുമായി മോദി

ന്യൂഡൽഹി: കോൺഗ്രസിന്റെ മക്കൾ രാഷ്ട്രീയം കൊണ്ടാണ് എൻ.സി.പി നേതാവിന് ഒരിക്കലും പ്രധാനമന്ത്രിയാകാൻ സാധിക്കാതിരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്​ട്രയിൽ എൻ.ഡി.എ സഖ്യത്തിലെ എം.പിമാരുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

എന്നാൽ ബി.ജെ.പിക്ക് കോൺ​ഗ്രസിന്റെ അത്ര അഹങ്കാരമില്ല. അത്കൊണ്ടാണ് എനിക്ക് പ്രധാനമന്ത്രിയായി തുടരാൻ സാധിക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.

2014ലാണ് മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖർജി യെ കാണുന്നത്. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ച കാര്യം അദ്ദേഹംപറഞ്ഞു. അക്കാര്യത്തിൽ ബി.ജെ.പിക്കാരിൽ ഭൂരിഭാഗത്തിനും ഒരേ അഭിപ്രായമായിരുന്നു.-മോദി പറഞ്ഞു.

1999ൽ സോണിയ ഗാന്ധിയുടെ വിദേശ പൗരത്വത്തിന്റെ പേരിൽ കലാപമുണ്ടാക്കിയാണ് എൻ.സി.പി നേതാവ് ശരദ് പവാർ കോൺഗ്രസ് വിട്ടത്. പിന്നീട് അദ്ദേഹം എൻ.സി.പി രൂപീകരിക്കുകയും ചെയ്തു. അടുത്തിടെ അദ്ദേഹത്തിന്റെ അനന്തരവൻ അജിത് പവാർ എൻ.സി.പി പിളർത്തി ബി​.ജെ.പിക്കൊപ്പം ചേർന്നു. അതിനു പിന്നാലെ ശരദ് പവാറും ബി.ജെ.പിയിൽ ചേരാനൊരുങ്ങുകയാണെന്ന് അഭ്യൂഹമുയർന്നിരുന്നു. എന്നാൽ എന്നാൽ കഴിഞ്ഞ ദിവസം അങ്ങനെയൊരു ആശങ്ക വേണ്ടെന്ന് ശദത് പവാർ അണികൾക്ക് ഉറപ്പുനൽകി. എൻ.ഡി.എയിൽ ചേരാൻ ഉദ്ദേശിക്കുന്ന പാർട്ടികൾക്ക് എല്ലായ്പ്പോഴും സ്വാഗതമെന്ന് മോദി പറഞ്ഞു.

ശിവസേനയെ വിമർശിച്ച മോദി ഒരിക്കൽ അവർ ഭരണസഖ്യത്തിലുണ്ടായിരുന്നു എന്ന കാര്യവും ഓർമിപ്പിച്ചു. അവരാണ് സഖ്യം വിട്ടത്. ഞങ്ങൾക്കൊപ്പമുണ്ടായിരുന്നപ്പോൾ സർക്കാരിന് വിമർശിച്ച് അവരുടെ മുഖപത്രത്തിൽ നിരന്തരം വിമർശനങ്ങളുണ്ടായി. ഞങ്ങളത് സഹിച്ചു. ഒരു ഭാഗത്ത് നിങ്ങൾ ഭരിക്കുന്ന സർക്കാരിന്റെ ഭാഗം. എന്നാൽ അതേ സമയം തന്നെ സർക്കാരിന്റെ വിമർശകരുടെ റോളും നിങ്ങൾ നിർവഹിക്കുന്നു. ഇതുരണ്ടും കൂടി എങ്ങനെ ​​ഒരുമിച്ച് നടക്കും. യോഗത്തിനിടെ മോദി ചോദിച്ചു. ഏക്നാഥ് ഷിൻഡെ ഞങ്ങളുടെ കൂടെ വന്നു. അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനവും നൽകി. ഞങ്ങളൊരുമിച്ചാണ് ഇപ്പോൾ. സഹകരിക്കാൻമനസുള്ള ആർക്കും ഞങ്ങൾക്കൊപ്പം ചേരാം. മോദി വ്യക്തമാക്കി. 

Tags:    
News Summary - PM Modi On Why Sharad Pawar Couldn't Become Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.