ന്യൂഡൽഹി: സർദാർ വല്ലഭായ് പേട്ടലിെൻറ 141ാം ജന്മദിനത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി നേരന്ദ്രമോദി. പേട്ടലിെൻറ ജന്മദിനമായ ഒക്ടോബർ 31 ‘രാഷ്ട്രീയ ഏകതാ ദിവസ്’( നാഷണൽ യൂനിറ്റി ഡേ) ആയാണ് ആചരിക്കുന്നത്.
രാവിലെ ഡൽഹി പാർലമെൻറ് സ്ട്രീറ്റിലുള്ള പേട്ടൽ ചൗകിലെ പ്രതിമക്കുമുന്നിൽ മോദി പുഷ്പാർച്ചന നടത്തി. ഡൽഹി ലഫ്.ഗവർണർ നജീബ് ജങ് പരിപാടിയിൽ സംബന്ധിച്ചു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, വാർത്താവിതരണ പ്രക്ഷേപണ മന്ത്രി എം. വെങ്കയ്യ നായിഡു എന്നിവരും പേട്ടൽ പ്രതിമക്കു മുന്നിൽ അഞ്ജലികളർപ്പിച്ചു.
രാഷ്ട്രത്തിനുവേണ്ടി അതുല്യ സംഭാവനകൾ നൽകിയ പ്രതിഭയാണ് സർദാർ വല്ലഭായ് പേട്ടലെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.
2014 ലാണ് സർദാർ പേട്ടലിെൻറ ജന്മദിനമായ ഒക്ടോബർ 31 നാഷണൽ യൂനിറ്റി ഡേ ആയി ആചരിക്കുമെന്ന് നരേന്ദ്രമോദി സർക്കാർ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.