ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തിെൻറ മുഖ്യമന്ത്രിയായ തെൻറ കിടപ്പുമുറിയിലേക്ക് വരെ സി.ബി.െഎ സംഘത്തെ അയച്ചയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അരവിന്ദ് കെജ്രിവാൾ. തെൻറ വസതിയിൽ റെയ്ഡ് നടന്നപ്പോൾ സി.ബി.െഎ ഉദ്യോഗസ്ഥർ തെൻറ കിടപ്പുമുറിയിലേക്കും അടുക്കളയിലേക്കും വരെ പ്രവേശിച്ചു. അന്വേഷണ ഏജൻസികളെ നിയമവിരുദ്ധമായി ഉപയോഗിച്ച് ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ തകർക്കുകയാണ് മോദി ചെയ്യുന്നതെന്നും കെജ്രിവാൾ തുറന്നടിച്ചു.
സി.ബി.െഎ, എൻഫോഴ്സ്മെൻറ് ഡയറക്ററേറ്റ്, ആധായ നികുതി വകുപ്പ് തുടങ്ങിയവയെ രാഷ്ട്രീയ എതിരാളികളെ നേരിടാൻ മോദി സർക്കാർ ഉപയോഗിക്കുന്നു. സർക്കാർ സംവിധാനങ്ങളെ മോദി ദുരുപയോഗം ചെയ്യുകയാണെന്നും കെജ്രിവാൾ ആരോപിച്ചു.
വാറണ്ടുപോലും ഇല്ലാതെയാണ് സി.ബി.െഎ കൊൽക്കത്ത പൊലീസ് കമീഷണറുടെ വസതിയിൽ റെയ്ഡിനെത്തിയത്. ജനാധിപത്യ വിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ സ്ഥിതിയാണ് ബംഗാളിലേതെന്നും കെജ്രിവാൾ പറഞ്ഞു.
സി.ബി.െഎ ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസന്വേഷണത്തിെൻറ ഭാഗമായി കൊൽക്കത്ത പൊലീസ് കമീഷണറുടെ വസതിയിൽ റെയ്ഡ് നടത്താൻ സി.ബി.െഎ അന്വേഷണ സംഘം എത്തിയത് പൊലീസ് തടഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.