യു.എൻ രക്ഷാസമിതി; നരേന്ദ്രമോദി അധ്യക്ഷത വഹിക്കുന്ന യോഗം ഇന്ന്​

ന്യൂഡൽഹി: 'സമുദ്രയാത്ര സുരക്ഷയും രാജ്യാന്തര സഹകരണവും' എന്ന വിഷയത്തിൽ യു.എൻ രക്ഷാസമിതിയുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷതവഹിക്കും. വിഡിയോ കോൺഫറന്‍സ്​ വഴി വൈകിട്ട്​ 5.30നാണ്​ യോഗം.

യു.എൻ രക്ഷാസമിതി യോഗത്തിൽ ആദ്യമായാണ്​ ഒരു ഇന്ത്യൻ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കുന്നതെന്ന്​ വിദേശകാര്യ മന്ത്രാലയ വക്താവ്​ അരിന്ദം ബാഗ്​ചി പറഞ്ഞു. ഉന്നത യോഗത്തിൽ സമുദ്ര സുരക്ഷ ചർച്ച ചെയ്യുന്നതും ആദ്യമാകും.

ഞായറാഴ്ച മോദി യു.എൻ രക്ഷാസമിതിയിൽ അധ്യക്ഷത വഹിച്ച്​ സംസാരിക്കുന്ന വിവരം ട്വീറ്റ്​ ചെയ്​തിരുന്നു.

അനൗദ്വോഗിക അംഗമായ ഇന്ത്യക്ക്​ ഈ മാസം ഒന്നിന്​ രണ്ടുമാസത്തെ അധ്യക്ഷ സ്​ഥാനം ലഭിച്ചതിന്​ ശേഷം നടക്കുന്ന ആദ്യ യോഗമാണിത്​.

യോഗത്തിൽ ലോക​േനതാക്കൾ പ​ങ്കെടുക്കും. റഷ്യൻ പ്രസിഡന്‍റ്​ വ്ലാഡിമർ പുടിൻ, ഡെമോക്രാറ്റിക്​ റിപബ്ലിക്​ ഓഫ്​ കോ​ങ്കോ പ്രസിഡന്‍റ്​, യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി തുടങ്ങിയവർ പ​െങ്കടുക്കും. 

Tags:    
News Summary - PM Modi to chair UNSC debate on maritime security today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.